Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനകീയ വോട്ടില്‍ ട്രംപിനെ പിന്തള്ളി ഹിലരി

text_fields
bookmark_border
ജനകീയ വോട്ടില്‍ ട്രംപിനെ പിന്തള്ളി ഹിലരി
cancel

വാഷിങ്ടണ്‍: പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അന്തിമവിജയം ഡോണള്‍ഡ് ട്രംപ് നേടിയെടുത്തെങ്കിലും ജനകീയവോട്ടുകളില്‍ ഹിലരി ക്ളിന്‍റന്‍ മുന്നിലത്തെി. 12 കോടി വോട്ടുകള്‍ എണ്ണിയപ്പോള്‍ ഹിലരി 5,97,55,284 (47.7 ശതമാനം) വോട്ടുകള്‍ സ്വന്തമാക്കി. ട്രംപിനെ 5,95,35,522 (47.5 ശതമാനം) പേര്‍ പിന്തുണച്ചു.  2,19,762 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹിലരി മുന്നിലത്തെിയത്.

അല്‍ഗോറിനു ശേഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ജനകീയ വോട്ടുകളില്‍ ഒന്നാമതത്തെുന്ന ആദ്യ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് ഹിലരി. 2000ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ബുഷിനോടാണ് അല്‍ഗോര്‍ പരാജയപ്പെട്ടത്.

ആന്‍ഡ്ര്യൂ ജാക്സണ്‍, സാമുവല്‍ ടില്‍ഡന്‍, ഗ്രോവര്‍ ക്ളെവ്ലന്‍ഡ് എന്നിവരാണ് അല്‍ഗോറിനുമുമ്പ് സമാനരീതിയില്‍ ജനകീയവോട്ടുകളില്‍ മുന്നിലത്തെിയ പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍. 522ല്‍ 290 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കി ട്രംപ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍, ഹിലരിക്ക് 232 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചത്. ഫ്ളോറിഡ, ഒഹായോ, നോര്‍ത്കരോലൈന സംസ്ഥാനങ്ങളിലെ വോട്ടുകളാണ് ട്രംപിന്‍െറ വിജയത്തില്‍ നിര്‍ണായകമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hillary clinton
Next Story