ഹിലരിയുടെ ഇ-മെയിൽ വിവാദം: 38 പേർക്കെതിരെ നടപടിക്ക് സാധ്യത
text_fieldsവാഷിങ്ടൺ: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറിയും 2016ലെ ഡെമോക്രാറ്റിക് പ്രസിഡൻറ് സ ്ഥാനാർഥിയുമായിരുന്ന ഹിലരി ക്ലിൻറെൻറ സ്വകാര്യ ഇ-മെയിൽ വിവാദവുമായി ബന്ധപ്പെട് ട ആഭ്യന്തര അന്വേഷണം പൂർത്തിയായി. 38 പേർ നിയമലംഘനം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കെതിരെ നടപടിയുണ്ടാകും. മൂന്നുവർഷം മുമ്പാണ് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയത്.
കുറ്റക്കാരെന്നു കണ്ടെത്തിയവരിൽ ഹിലരിയുടെ കാലത്ത് വിദേശകാര്യ വകുപ്പിൽ ജോലിചെയ്തവരുണ്ട്. ചിലർ ട്രംപ്ഭരണകൂടത്തിൽ തുടരുന്നുമുണ്ട്. വിദേശകാര്യ സെക്രട്ടറിയായിരിക്കുേമ്പാൾ പൊതു ആവശ്യങ്ങൾക്കായി ഹിലരി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചെന്നായിരുന്നു വിവാദമുയർന്നത്. ഇതിൽപെട്ട 33,000 ഇ-മെയിലുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.