Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2019 6:38 PM GMT Updated On
date_range 14 April 2019 6:38 PM GMTഹാരി–മേഗന് ദമ്പതികളുടെ കുഞ്ഞിനും യു.എസിൽ നികുതി?
text_fieldsന്യൂയോർക്ക്: ഹാരി രാജകുമാരനും പത്നി മേഗന് മാര്‍കിളും പുതിയ അതിഥിയെ കാത്തിരിക്കു കയാണ്. രാജ കുടുംബത്തിലേക്ക് പിറന്നു വീഴാൻ പോകുന്ന കുഞ്ഞിെൻറ സൗഭാഗ്യങ്ങളും മറ്റും മാധ്യമങ്ങളിൽ വാർത്തയാവുന്നുമുണ്ട്. എന്നാൽ, യു.എസ് മാധ്യമങ്ങളിൽ ബ്രിട്ടീഷ് പൗരനാ യ ഹാരിക്കും അമേരിക്കൻ പൗരയായ മേഗനും പിറക്കുന്ന കുഞ്ഞിന് ബാധ്യതയാവുന്ന നികുതിയാണ് ചർച്ച.
കുഞ്ഞിന് ബ്രിട്ടീഷ് പൗരത്വവും അമേരിക്കൻ പൗരത്വവും ലഭിക്കും. താമസത്തിനല്ലാതെ പൗരത്വത്തിന് നികുതി ഇൗടാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് യു.എസ് എന്നതിനാൽ അവരുടെ സന്തതിക്കും നികുതിയുണ്ടാവും. കുഞ്ഞിന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് വരെ യു.എസ് സർക്കാറിന് ദമ്പതികൾ നികുതി ഒടുക്കേണ്ടിവരും. നേരത്തെ, മേഗന് ഭര്‍ത്താവ് ഹാരിയില്‍ നിന്നു ലഭിക്കുന്ന പണത്തിനും വസ്തുവകകള്‍ക്കും യു.എസ് നികുതി ചുമത്തുന്നതിെൻറ കണക്കുകൾ പുറത്തുവന്നിരുന്നു.
500 കോടി ഡോളറോളം മൂല്യമുള്ള മേഗെൻറ യു.എസ് വസ്തുവകകള്‍ക്ക് മേലും ഹാരിയുടെ മൂന്ന് ലക്ഷത്തോളം പൗണ്ട് മൂല്യമുള്ള ട്രസ്റ്റ് ഫണ്ടിലേക്കും പുതിയ നികുതി വ്യാപിപ്പിക്കാൻ യു.എസ് അധികൃതര്‍ ലക്ഷ്യമിടുകയും ചെയ്തിരുന്നു.
യു.എസ് പൗരന്മാരുടെ പക്കല്‍ വിദേശത്തും സ്വദേശത്തുമുള്ള എല്ലാ വസ്തുവകകള്‍ക്കും പണത്തിനും മേല്‍ നികുതി ചുമത്തുന്നതില്‍ ഇേൻറണല്‍ റവന്യൂ സര്‍വീസ് കടുത്ത ജാഗ്രതയാണ് പുലത്തുന്നത്. മേഗന് യു.കെയില്‍ ജീവിക്കുന്നത് കുടുംബ വിസയിലാണ്. യുഎസ് പൗരത്വം തുടരുന്ന കാലത്തോളം സങ്കീര്‍ണമായ നികുതി നടപടികളിലൂടെ കടന്ന് പോകേണ്ടി വരും.

Next Story