കോവിഡ് തൊഴിലാളികളുടെ ജീവിതമാർഗം നഷ്ടപ്പെടുത്തുമെന്ന് ഐ.എൽ.ഒ
text_fieldsജനീവ: കോവിഡ് -19 വ്യാപനം ലോകത്തിലെ പകുതിയോളം വരുന്ന തൊഴിലാളികളുടെ ജീവിതമാർഗം നഷ്ടപ്പെടുത്തുമെന്ന് ഇന്‍റർനാഷണ ൽ ലേബർ ഒാർഗനൈസേഷൻ (ഐ.എൽ.ഒ). 2020 രണ്ടാം പാദത്തിൽ 160 കോടി തൊഴിലാളികൾ ബുദ്ധിമുട്ടിലാകുമെന്നും ഐ.എൽ.ഒ പുറത്തുവിട്ട റിപ് പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികളുടെ ജോലി സമയം കുറഞ്ഞു. ഇത് അവരുടെ ഉപജീവനമാര്‍ഗം തകർന്നുവെന്നാണ് അർഥമാക്കുന്നതെന്നും റിപ്പോർട്ട് വിവരിക്കുന്നു.
തൊഴിൽ വിപണിയിലെ ഏറ്റവും ദുർബലരായവരെയാണ് വിവിധ മേഖലകളുടെ തകർച്ച ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. 160 കോടി ജനങ്ങൾ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. തൊഴിലെടുത്ത് ജീവിക്കാനുള്ള കഴിവാണ് തകർക്കപ്പെടുന്നതെന്നും ഐ.എൽ.ഒ ഡയറക്ടർ ജനറൽ ഗേ റൈഡർ പറഞ്ഞു.
വീടുകളിൽ കഴിയുക എന്നത് കൊണ്ട് അർഥമാക്കുന്നത് തൊഴിൽ നഷ്ടപ്പെടുന്നു, വേതനമില്ല, ഭക്ഷണമില്ല എന്നാണ്. ലോക് ഡൗണിന്‍റെ പരിണിതഫലം അനുഭവിക്കുന്നത് ഏകദേശം 160 കോടി വരുന്ന അനൗപചാരിക തൊഴിലാളികളാണ്. ഇത് ലോകത്താകമാനം 76 ശതമാനം വരും. ഈ വിഭാഗം തൊഴിലാളികളിൽ 95 ശതമാനത്തിലധികം പേരും 10ൽ താഴെ തൊഴിലാളികളുള്ള യൂണിറ്റുകളിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.