Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലാവസ്ഥ...

കാലാവസ്ഥ വ്യതിയാനമുണ്ടെന്ന്​ ട്രംപ്​ വിശ്വസിക്കുന്നതായി യു.എസ്​ അംബാസിഡർ

text_fields
bookmark_border
കാലാവസ്ഥ വ്യതിയാനമുണ്ടെന്ന്​ ട്രംപ്​ വിശ്വസിക്കുന്നതായി യു.എസ്​ അംബാസിഡർ
cancel

വാഷിങ്​ടൺ: കാലാവസ്ഥ വ്യതിയാനമുണ്ടെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിന്​ വി​ശ്വാസിക്കുന്നതായി യു.എസ്​ അംബാസിഡർ നിക്കി ഹാലെ. പാരീസ്​ ഉടമ്പടിയിൽ നിന്ന്​ പിൻമാറിയതിന്​ അമേരിക്കക്കെതിരെ ലോകവ്യാപകമായി വിമർശനങ്ങളുയരുന്ന പശ്​ചാത്തലത്തിലാണ്​ ഹാലെയുടെ പ്രസ്​താവനയെന്നത്​ ശ്രദ്ധ്രേയമാണ്​.

കാലാവസ്ഥ വ്യതിയാനമുണ്ടെന്ന്​ ട്രംപിന്​ വിശ്വാസമുണ്ട്​​. മലനീകരണം നില നിൽക്കുന്നുണ്ടെന്നും നിക്കി ഹാലെ. അമേരിക്കൻ ചാനലായ സി.എൻ.എന്നിന്​ നൽകിയ അഭിമുഖത്തിലാണ്​ നിക്കി ഹാലെ ഇക്കാര്യം പറഞ്ഞത്​. അഭിമുഖം സി.എൻ.എൻ ഇന്ന്​ സംപ്രേഷണം ചെയ്യും.

 യു.എസിന്​ പരിസ്ഥിതിയോട്​ പ്രതിബദ്ധതയി​ല്ലെന്നല്ല പാരീസ്​ ഉടമ്പടിയിൽ നിന്ന്​ പിൻമാറിയത്​ കൊണ്ട്​ അർഥമാക്കുന്നതെന്നും നിക്കി ഹാലെ പറഞ്ഞു. അമേരിക്കൻ കമ്പനികൾക്ക്​ ദോഷകരമാണ്​ പാരീസ്​ ഉടമ്പടി. അതുകൊണ്ടാണ്​ അതിൽ നിന്ന്​ പിൻമാറിയത്​. ഒരിക്കലും യാഥാർഥ്യമാക്കാൻ കഴിയാത്ത നിർദ്ദേശങ്ങളാണ്​ പാരീസ്​ ഉടമ്പടിയിൽ ഉൾ​ക്കൊള്ളിച്ചിരിക്കുന്നതെന്നും നിക്കി ഹാലെ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nikki HaleyDonald Trump
News Summary - Haley: 'President Trump believes the climate is changing'
Next Story