എച്ച്1 ബി വിസ: പരിഷ്കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം
text_fieldsവാഷിങ്ടൺ: എച്ച്1 ബി വിസയിൽ ഭേദഗതികൾ വരുത്താൻ ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലെ െഎ.ടി മേഖലയിലെ വിദഗ്ധർക്കും പ്രഫഷനലുകൾക്കും യു.എസിൽ തൊഴിൽ ചെയ്യാൻ അനുവദിക്കുന്നതാണ് എച്ച്1 ബി വിസ. ഇന്ത്യയിൽനിന്നാണ് ഇൗ വിസയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്നതും.
തൊഴിൽ വൈദഗ്ധ്യത്തിെൻറ അടിസ്ഥാനത്തിൽ വിസ അനുവദിക്കാനാണ് നീക്കം. ഇതുവഴി ഉയർന്ന കഴിവുള്ളവർ താഴ്ന്ന േജാലികളിൽ നിയമിക്കപ്പെടുന്നത് ഒഴിവാക്കാനാകുമെന്നാണ് വാദം.
2019 ജനുവരിയോടെ വിസനിയമം പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
