Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2020 6:59 AM GMT Updated On
date_range 23 May 2020 6:59 AM GMTഎച്ച്-1 ബി വിസ പരിഷ്കരണ ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചു
text_fieldsbookmark_border
വാഷിങ്ടൺ: എച്ച്-1 ബി വിസയിൽ സമൂല പരിവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുന്ന ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. യു.എസിൽ നിന്ന് വിദ്യാഭ്യാസം നേടിയ ടെക്നോളജി പ്രഫഷനുകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതാണ് നിർദേശിക്കപ്പെട്ട മാറ്റങ്ങളിലൊന്ന്.
എച്ച്-1 ബി വിസ, എൽ-1 വിസ പരിഷ്കരണ നിയമം കോൺഗ്രസിെൻറ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലുമാണ് അവതരിപ്പിച്ചത്. സെനറ്റിൽ സെനറ്റർമാരായ ചുങ്ക് ഗ്രേസ്ലിയും ഡിക് ഡർബിനുമാണ് ബില്ല് അവതരിപ്പിച്ചത്. ജനപ്രതിനിധിസഭയിൽ ബിൽ പാസ്ക്രെലും പോൾ ഗോസറും ഫ്രാങ്ക് പല്ലോണും ലോൻസ് ഗൂഡനും ഒന്നിച്ചും.
Next Story