Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രളയത്തിൽ ദുഃഖം...

പ്രളയത്തിൽ ദുഃഖം രേഖപ്പെടുത്തി ​െഎക്യരാഷ്​ട്ര സംഘടന; കെടുതി നിരീക്ഷിച്ചു വരുന്നു

text_fields
bookmark_border
പ്രളയത്തിൽ ദുഃഖം രേഖപ്പെടുത്തി ​െഎക്യരാഷ്​ട്ര സംഘടന; കെടുതി നിരീക്ഷിച്ചു വരുന്നു
cancel

ന്യൂയോർക്​: കേരളത്തിലെ പ്രളയക്കെടുതികളിൽ ​െഎക്യരാഷ്​ട്ര സംഘടന ജനറൽ സെക്രട്ടറി അ​േൻറാണിയോ ഗു​െട്ടറസ്​ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രളയ ദുരന്തം സംഘടന നിരീക്ഷിച്ചു വരികയാണെന്നും ഗുട്ടറിസിനെ പ്രതിനിധീകരിച്ച്​ അദ്ദേഹത്തി​​​​െൻറ വക്​താവ്​ സ്റ്റീഫന്‍ ഡുജെറിക്​ അറിയിച്ചു. 

100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കേരളത്തിലേതെന്നും പ്രളയത്തിൽ നിരവധി ജീവനുകൾ നഷ്​ടപ്പെട്ടതിലും നാശനഷ്​ടങ്ങളിലും അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡുജെറിക് പറഞ്ഞു. 

അതേസമയം, ഇന്ത്യ ഇതുവരെ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്​ ഇല്ലെന്നായിരുന്നു അദ്ദേഹത്തി​​​​െൻറ മറുപടി. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ മികച്ച പ്രവർത്തന പരിചയമുള്ള രാജ്യമാണ്​ ഇന്ത്യയെന്നും സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി. 

തങ്ങളുടെ റെസിഡൻറ്​ കോർഡിനേറ്റൾ ‘യുരി അഫനാസീവ്​’ കാര്യമായി ഇന്ത്യയിലെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയിലുള്ള മറ്റ്​ പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുന്നു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ​തി​നി​ടെ, കേ​ര​ള​ത്തെ പി​ടി​ച്ചു​ല​ക്കു​ന്ന പ്ര​ള​യ​ദു​ര​ന്ത​ത്തി​​​െൻറ നേ​ർ​ച്ചി​ത്രം പ​ങ്കു​വെ​ക്കു​ന്ന​തി​ൽ അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ളും മു​ന്നി​ലു​ണ്ട്​. ഗാ​ർ​ഡി​യ​ൻ, സി.​എ​ൻ.​എ​ൻ, ബി.​ബി.​സി, അ​ൽ​ജ​സീ​റ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ധാ​ന വാ​ർ​ത്ത കേ​ര​ള​ത്തി​​​െൻറ ദു​ര​ന്ത​മാ​ണ്.

നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും​വ​ലി​യ ദു​ര​ന്ത​ത്തി​നാ​ണ്​ രാ​ജ്യം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​തെ​ന്നും ദി​വ​സ​ങ്ങ​ൾ​ക്കി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ക​വി​ഞ്ഞെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു. കേ​ര​ളം ലോ​ക​ത്തോ​ട്​ യാ​ചി​ക്കു​ന്നു​വെ​ന്ന​ ത​ല​ക്കെ​ട്ടി​ലാ​ണ്​ ഗാ​ർ​ഡി​യ​ൻ കേ​ര​ള​ത്തി​​​െൻറ പ്ര​ള​യ​വാ​ർ​ത്ത​ക​ൾ പ​ങ്കു​വെ​ച്ച​ത്. 

സം​സ്​​ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളെ പ്ര​ള​യം ഒ​റ്റ​പ്പെ​ടു​ത്തി​യ​തോ​ടെ ആ​യി​ര​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ പാ​ടു​പെ​ടു​ന്ന​തി​​​െൻറ വി​ശ​ദാം​ശ​ങ്ങ​ളും വിദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന വാ​ർ​ത്ത​യാ​ണ്.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala floodAntonio Guterresworld newsmalayalam newsRain Havoc
News Summary - Guterres saddened by Kerala flood toll-world news
Next Story