അഗ്നിപർവത സ്ഫോടനം; ഗ്വാട്ടിമാലയിൽ 25 മരണം
text_fieldsഗ്വാട്ടിമാല സിറ്റി: മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിച്ച് 25 പേർ മരിച്ചു. 20 പേർക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് പുറത്തുവന്ന ചാരവും പാറക്കഷ്ണങ്ങളും നിറഞ്ഞതിനെ തുടർന്ന് തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഫ്യൂഗോയുടെ തെക്കുഭാഗത്തായി താമസിക്കുന്ന കർഷകരാണ് ലാവയിൽ വെന്തു മരിച്ചതെന്നും വെളിച്ചക്കുറവിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തടസ്സപ്പെടുന്നതായും ദുരന്തനിവാരണ സേന അറിയിച്ചു. അഗ്നിപർവതത്തിെൻറ സമീപ നഗരങ്ങളിൽനിന്ന് 3000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി നൂറിലധികം പൊലീസിനെയും സൈന്യത്തെയും റെഡ് ക്രോസ് ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിപ്പിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു. രക്ഷപ്പെടാനായി ചിതറിയോടിയ ജനങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ദുരിതബാധിത മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ ആരായുമെന്നും പ്രസിഡൻറ് അറിയിച്ചു.
ഇൗ വർഷം രണ്ടാം തവണയാണ് ഫ്യൂഗോ പൊട്ടിത്തെറിക്കുന്നത്. ഗ്വാട്ടിമാല നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെ വരെ ചാരം തെറിെച്ചത്തി. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്. ആദ്യത്തിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ 1.7 കിലോമീറ്റർ ഉയരത്തിൽ ചാരം പൊങ്ങിയിരുന്നു. സാൻറിയാഗ്വിറ്റോയും പകായയുമാണ് ഗ്വാട്ടിമാലയിലെ മറ്റ് രണ്ട് സജീവ അഗ്നിപർവതങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
