ഗ്വാട്ടമാലയും ഇസ്രായേലിലെ എംബസി ജറൂസലമിേലക്ക് മാറ്റുന്നു
text_fieldsവാഷിങ്ടൺ: തെക്കൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടമാലയും ഇസ്രായേലിലെ എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റുന്നു. യു.എസ് എംബസി മാറ്റിയതിനു പിന്നാലെയാണ് ഗ്വാട്ടമാല പ്രസിഡൻറ് ജിമ്മി മൊറാലിസിെൻറ പ്രഖ്യാപനം.
ഇസ്രായേൽ അനുകൂല ലോബിയിങ് സംഘടനയായ അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ജിമ്മി ഇക്കാര്യം പ്രഖ്യാപിച്ചത്. മാതൃക കാണിച്ചതിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഗ്വാട്ടമാല പ്രസിഡൻറ് നന്ദി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ യു.എസ് രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ അംഗീകരിച്ചപ്പോൾ, ഗ്വാട്ടമാല അടക്കം ഏഴു ചെറിയ രാഷ്ട്രങ്ങൾ മാത്രമാണ് എതിർത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
