Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right10,000 അഭയാർഥികളെ...

10,000 അഭയാർഥികളെ തടഞ്ഞ്​ ഗ്രീസ്​

text_fields
bookmark_border
10,000 അഭയാർഥികളെ തടഞ്ഞ്​ ഗ്രീസ്​
cancel

ആ​ത​ൻ​സ്​: സി​റി​യ​യി​ൽ സ്വ​ന്തം സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ തു​ർ​ക്കി അ​തി​ർ​ത്ത ി​ക​ൾ തു​റ​ന്ന​തി​നു പി​ന്നാ​ലെ യൂ​റോ​പ്​ ല​ക്ഷ്യ​മി​ട്ട്​ കൂ​ട്ട​പ്പ​ലാ​യ​നം. 10,000ത്തോ​ളം പേ​രെ അ​തി​ർ​ത്തി​ക​ളി​ൽ ത​ട​ഞ്ഞ​താ​യി ഗ്രീ​ക്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 500ഓ​ളം പേ​ർ ഇ​തി​ന​കം ലെ​സ്​​ബോ​സ്, സ​മോ​സ്, ചി​യോ​സ്​ ദ്വീ​പു​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ ക്യാ​മ്പു​ക​ളി​ലേ​ക്ക്​ മാ​റ്റി.

37 ല​ക്ഷം സി​റി​യ​ക്കാ​ർ നി​ല​വി​ൽ തു​ർ​ക്കി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്നു​ണ്ട്. അ​ഫ്​​ഗാ​നി​സ്​​താ​ൻ ഉ​ൾ​പ്പെ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ ല​ക്ഷ​ങ്ങ​ൾ വേ​റെ​യും. ഇ​വ​രെ യൂ​റോ​പ്പി​ലേ​ക്ക്​ വി​ടാ​തെ ത​ട​ഞ്ഞു​​നി​ർ​ത്താ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ തു​ർ​ക്കി​യു​മാ​യി ക​രാ​റി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, സി​റി​യ​ൻ ദൗ​ത്യ​ത്തി​ൽ തു​ർ​ക്കി​ക്കൊ​പ്പം നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച്​ ക​രാ​റി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ പ്ര​സി​ഡ​ൻ​റ്​ ഉ​ർ​ദു​ഗാ​ൻ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​ക​ൾ തു​റ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ വീ​ണ്ടും പ​ലാ​യ​നം തു​ട​ങ്ങി​യ​ത്. ഏ​ഴു ബോ​ട്ടു​ക​ളി​ലാ​യി 300 പേ​ർ ലെ​സ്​​ബോ​സ്​ ദ്വീ​പി​ൽ എ​ത്തി​യ​പ്പോ​ൾ സ​മോ​സി​ൽ നാ​ലു ബോ​ട്ടു​ക​ളെ​ത്തി. 150 പേ​രാ​ണ്​ ഇ​വ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ചി​യോ​സി​ൽ 80ലേ​റെ പേ​രെ വ​ഹി​ച്ച്​ ര​ണ്ടു ബോ​ട്ടു​ക​ളും തീ​ര​മ​ണ​ഞ്ഞു. ഒ​രു പു​ഴ ക​ട​ന്നാ​ണ്​ പ​ല​രും ഗ്രീ​സി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. ത​ട​യു​ന്ന​വ​രെ തു​ർ​ക്കി അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഇ​വ്​​റോ​സി​ലേ​ക്കാ​ണ്​ അ​യ​ക്കു​ന്ന​ത്. ഗ്രീ​സി​നു പു​റ​മെ ബ​ൾ​ഗേ​റി​യ​യു​മാ​യും തു​ർ​ക്കി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു​ണ്ട്. 13,000 പേ​ർ അ​തി​ർ​ത്തി ക​ട​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന്​ യു.​എ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us president electionjoe bidenworld news
News Summary - Greece blocks 10,000 migrants at Turkey border
Next Story