ലോക്ഡൗണിനെതിരായ പ്രതിഷേധക്കാർക്കെതിരെ യു.എസ് ഗവർണർമാർ
text_fieldsവാഷിങ്ടൺ: കോവിഡ് വ്യാപിച്ച് രാജ്യത്ത് ദിനംപ്രതി നൂറുകണിക്കിന് പേർ മരിക്കുമ്പോഴും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം നടക്കുകയാണ്. ഈ പ്രതിഷേധക്കാർക്കെതിരെ രൂക്ഷ വിമർശനവുമാ യി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഡെമോക്രാറ്റിക് ഗവർണർമാർ.
ഇത്തരം പ്രതിഷേധം അവസാനിപ്പിക്കാനുള്ള ന ടപടികൾ സ്വീകരിക്കണമെന്ന് ഗവർണർമാർ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി ഈ പ്രതിഭാസമുണ്ടെന്ന് മിഷിഗൺ ഗവർണർ ഗ്രെച്ഛൻ വൈറ്റ്മെർ പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് വൈറസ് ബാധ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്നും ഇത് പ്രധാനമാണെന്നും പൊതുജനങ്ങളെ അറിയിക്കണമെന്ന് നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
കോവിഡ് -19 നിയന്ത്രണങ്ങൾ കഠിനവും യാഥാസ്ഥിതികവുമാണെന്നാണ് പല പ്രതിഷേധ സംഘങ്ങളും ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
