Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ മരണം നാലേകാൽ...

കോവിഡ്​ മരണം നാലേകാൽ ലക്ഷം കടന്നു; ബ്രസീലിൽ സ്​ഥിതി അതീവ ഗുരുതരം

text_fields
bookmark_border
കോവിഡ്​ മരണം നാലേകാൽ ലക്ഷം കടന്നു; ബ്രസീലിൽ സ്​ഥിതി അതീവ ഗുരുതരം
cancel

പാരീസ്​: ആഗോളതലത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 4,25,000 കടന്നു. 4,25,282 പേരാണ്​ ഇതുവരെ മരിച്ചത്​. 76,32,517 പേർക്ക്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചു​. 

അമേരിക്ക, ബ്രസീൽ, റഷ്യ, ഇന്ത്യ, യു.കെ, സ്​പെയിൻ, ഇറ്റലി എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണ്​ കോവിഡ്​ ഇപ്പോൾ കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്നത്​. ഈ രാജ്യങ്ങളിൽ ഇതുവരെ 15,69,938 ​പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 76,343പേർ മരിച്ചു. 

ബ്രസീലിൽ 8,29,902 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 41,901പേരാണ്​ ഇതുവരെ രാജ്യത്ത്​ മരിച്ചത്​. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും കൂടു​തൽ പേർ മരിച്ചതും അമേരിക്കയിലാണ്​. അമേരിക്കയിൽ  21,16,922 പേർക്ക്​ രോഗം ബാധിക്കുകയും 1,16,825 പേർ മരിക്കുകയും ചെയ്​തു. 

യൂറോപ്യൻ രാജ്യങ്ങളിൽ ഇതുവരെ 23,63,538 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,86,843 പേർ മരിക്കുകയും ചെയ്​തു. 

കോവിഡ്​ ബാധിതർ ഏറ്റവും കൂടുതലുള്ള മൂന്നാ​മത്തെ രാജ്യം റഷ്യയാണ്​. റഷ്യയിൽ ഇതുവരെ 5,11,423 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 6715 പേരാണ്​ റഷ്യയിൽ ഇതുവരെ മരിച്ചത്​. ഇന്ത്യയിൽ 3,09,603 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 8890 പേരാണ്​ ഇതുവരെ മരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilcorona viruscovid 19covid deathIndia News
News Summary - Global Covid Death Count Passes 4,25,000 -World news
Next Story