ഹൗഡി മോദിയിൽ നെഹ്റുവിനെ പ്രശംസിച്ച് സ്റ്റെനി ഹോയർ
text_fieldsഹ്യൂസ്റ്റൻ: ഹൗഡി മോദി വേദിയിൽ യു.എസ് പ്രതിനിധിസഭയിലെ ഭൂരിപക്ഷ കക്ഷി നേതാവ് സ് റ്റെനി ഹോയറുടെ പ്രസംഗം ശ്രേദ്ധയമായി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ എതിരാള ികളായ െഡമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാൾകൂടിയായ ഹോയർ, മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് നൽകിയ സേവനങ്ങൾ അനുസ്മരിച്ചാണ് സംസാരിച്ചത്.
മോദിയെ സാക്ഷിനിർത്തി നടത്തിയ പ്രസംഗത്തിൽ ബഹുസ്വരതയുടെയും മനുഷ്യാവകാശങ്ങൾ മാനിക്കുന്നതിെൻറയും മഹത്തായ പൈതൃകമുള്ള രണ്ടു രാജ്യങ്ങളാണ് യു.എസും ഇന്ത്യയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
