നായ്ക്കളുടെ ആക്രമണത്തില്‍ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
text_fieldsഡിട്രോയ്റ്റ് (യു.എസ്): സൈക്കിള്‍ സവാരി നടത്തുകയായിരുന്ന ഒമ്പതുവയസ്സുകാരിയെ സമീപത്തെ വീട്ടില്‍ നിന്നും രക്ഷ പ്പെട്ട മൂന്ന് പിറ്റ് ബുള്‍ നായ്ക്കള്‍ കടിച്ചു കൊന്നു. വെയ്ല്‍ കൗണ്ടി പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത ്. സൗത്ത് വെസ്റ്റ് ഡോട്രോയ്റ്റിലാണ് സംഭവം.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും നായ്ക്കളുടെ ഉടമസ്ഥനും തമ്മിൽ നായ്ക്കളെ പുറത്ത് അഴിച്ചു വിടുന്നതായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് തര്‍ക്കം നടന്നിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തിനു ദൃക്സാക്ഷിയായ ഒരാള്‍ കുട്ടിയെ നായ്ക്കളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചു. മറ്റൊരാള്‍ നായയെ വെടിവെച്ചെങ്കിലും കാര്യമുണ്ടായില്ല. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
നായ്ക്കളുടെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും കേസെടുത്തിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഡിട്രോയ്റ്റ് ആനിമല്‍ കണ്‍ട്രോള്‍ നായ്ക്കളെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.