സ്റ്റാച്യൂ ഒാഫ് ലിബർട്ടിയുടെ തലവെട്ടി ട്രംപ്; ജർമ്മൻ മാസികയുടെ കാർട്ടൂൺ വിവാദത്തിൽ
text_fieldsബർലിൻ: സ്റ്റാച്യൂ ഒാഫ് ലിബർട്ടിയുടെ തലവെട്ടി നിൽക്കുന്ന തരത്തിൽ യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ കാർട്ടൂൺ പ്രസിദ്ധീകരിച്ച ജർമ്മൻ മാസിക വിവാദത്തിൽ. ഒരു കൈയിൽ സ്റ്റാച്യൂ ഒാഫ് ലിബേർട്ടിയുടെ തലയും മറുകൈയിൽ ചോര പൊടിയുന്ന കത്തിയുമായി ട്രംപ് നിൽക്കുന്ന ചിത്രമാണ് മാസിക പ്രസിദ്ധീകരിച്ചത്. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിെൻറ വാക്യവും കാർട്ടുണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1980ൽ ക്യൂബൻ അഭയാർഥിയായി യു.എസിലെത്തിയ എഡൽ റോഡ്രിഗസാണ് വിവാദമായ കാർട്ടൂൺ വരച്ചത്.
കാർട്ടൂണിനെ അനുകൂലിച്ച് കൊണ്ടും പ്രതികൂലിച്ചുകൊണ്ടുമുള്ള വിവാദങ്ങൾ അമേരിക്കയിൽ സജീവമാവുകയാണ്. അമേരിക്കയിലെ ജനാതിപത്യത്തിെൻറ കഴുത്തറുക്കൽ ചിത്രീകരിക്കുകയാണ് താൻ ചെയ്തതെന്നാണ് കാർട്ടൂണിസ്റ്റിെൻറ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
