Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോർജ്​ ഫ്ലോയിഡിന്​...

ജോർജ്​ ഫ്ലോയിഡിന്​ ഏപ്രിലിൽ കോവിഡ്​ ബാധിച്ചിരുന്നെന്ന്​ പോസ്​റ്റുമോർട്ടം റിപ്പോർട്ട്​

text_fields
bookmark_border
george-floyd-1-30520.jpg
cancel

ന്യൂയോർക്ക്​: വെ​ള്ള​ക്കാ​ര​​​െൻറ വ​ർ​ണ​വെ​റി​ക്കി​ര​യാ​യി ശ്വാ​സം കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ച്ച ആഫ്രിക്കൻ-അമേരിക്കൻ ജോ​ർ​ജ്​ ​ഫ്ലോ​യ്​​ഡി​ന്​ ഏപ്രിലിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നെന്ന്​ പോസ്​റ്റുമോർട്ടം റ​ിപ്പോർട്ട്​.

46കാരനായ ഫ്ലോയിഡിന്​ ഏപ്രിൽ മൂന്നിന്​ കോവിഡ്​ ബാധിച്ചിരുന്നെന്നാണ്​ ഹെ​ന്നെ​പി​ൻ കൗ​ണ്ടി മെ​ഡി​ക്ക​ൽ പരിശോധക​​െൻറ റിപ്പോർട്ടിൽ പറയുന്നത്​. അതേസമയം, ​ഫ്ലോയിഡി​​െൻറ മരണത്തിൽ രോഗബാധ പങ്കുവഹിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്​. കോവിഡ്​ ലക്ഷണങ്ങളില്ലായിരുന്നെങ്കിലും ഫ്ലോയിഡി​​െൻറ മരണശേഷം മിന്നെസോറ്റ ആരോഗ്യ വിഭാഗം മൂക്കിൽ നിന്ന്​ സ്രവം ശേഖരിച്ച്​ പരിശോധന നടത്തിയതിൽ രോഗ​ബാധയുണ്ടെന്ന്​ കണ്ടെത്തിയിരുന്നു.

ആദ്യ രോഗബാധ പൂർണമായും ഭേദമാകാഞ്ഞതിനാലാകാം ഇതെന്ന്​ അമേരിക്കയിലെ പ്രമുഖ മെഡിക്കൽ പരിശോധകൻ കൂടിയായ ആൻഡ്രൂ ബേക്കർ ചൂണ്ടിക്കാട്ടുന്നു. ​​ഫ്ലോയിഡി​​െൻറ ശ്വാസകോശം പൂർണ ആരോഗ്യത്തിലായിരുന്നെന്നും ഹൃദയധമനികൾ ചുരുങ്ങിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്​. 

ഫ്ലോ​യ്​​ഡി​േ​ൻ​റ​ത്​ ക​ഴു​ത്തു​ഞെ​രി​ച്ചു​ള്ള ന​ര​ഹ​ത്യ​യാണെന്നാണ്​​ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടിൽ പറയുന്നത്​. മി​നി​യ​പൊ​ളി​സ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ബ​ലം പ്ര​യോ​ഗി​ച്ച്​ ക​ഴു​ത്ത്​ ഞെ​രി​ച്ച​ വേ​ള​യി​ൽ ഹൃ​ദ​യ​സ്​​തം​ഭ​നം മൂ​ല​മാ​ണ്​ ഫ്ലോയിഡ്​ മ​രി​ച്ച​െ​ത​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​മ്പ​ത്​ മി​നി​റ്റി​ല​ധി​ക​മാ​ണ്​ പൊ​ലീ​സു​കാ​ര​ൻ ഫ്ലോ​യ്​​ഡി​​​െൻറ ക​ഴു​ത്ത്​ ത​​​െൻറ കാ​ൽ​മു​ട്ട്​ കൊ​ണ്ട്​ ഞെ​രി​ച്ച​ത്. ഫ്ലോ​യ്​​ഡ്​ ശ്വാ​സം കി​ട്ടാ​തെ​യാ​ണ്​ മ​രി​ച്ച​തെ​ന്ന്​ അദ്ദേഹത്തി​​െൻറ കുടുംബാംഗങ്ങൾ നടത്തിയ സ്വകാര്യ പോസ്​റ്റുമോർട്ടത്തിലും കണ്ടെത്തിയിരുന്നു. 

അതിനിടെ, ഫ്ലോയിഡ്​ കോവിഡ്​ ബാധിതനായിരുന്നെന്ന്​ കണ്ടെത്തിയ വിവരം അധികൃതർ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന്​ സ്വകാര്യ പോസ്​റ്റുമോർട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്ന മുൻ ന്യ​ൂയോർക്ക്​ സിറ്റി മെഡിക്കൽ എക്​സാമിനർ മൈക്കിൾ ബേഡൻ ആരോപിക്കുന്നു. അധികൃതർ ഈ വിവരം മറച്ചുവെച്ചതിനെ തുടർന്ന്​ ഫ്ലോയിഡുമായി ബന്ധമുള്ളവരെല്ലാം പരിശോധനക്കായി നെ​ട്ടോട്ടമോടുകയാണെന്ന്​ അദ്ദേഹത്തെ ഉദ്ധരിച്ച്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

‘മരിച്ച ഒരാളിൽ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചാൽ അത്​ പരസ്യപ്പെടുത്തേണ്ടത്​ അധികൃതരുടെ കടമയാണ്​. ഫ്ലോയിഡി​​െൻറ മൃതദേഹത്തിനരികിൽ ഒരുപാട്​ പേർ വന്നതാണ്​. ഇക്കാര്യത്തിൽ അധികൃതർ കൂടുതൽ ശ്രദ്ധ കാ​ട്ടേണ്ടിയിരുന്നു. ഫ്ലോയിഡി​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ നാല്​ പൊലീസുകാരും ദൃക്​സാക്ഷികളും ഉടൻ കോവിഡ്​ പരിശോധന നടത്തണം’-മൈക്കിൾ ബേഡൻ പറഞ്ഞു. 

ഫ്ലോ​യ്​​ഡി​ന്​ നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ടുള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ അമേരിക്കയിൽ തുടരുകയാണ്​. ‘എ​നി​ക്ക്​ ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല’ എ​ന്ന്​ പ​റ​ഞ്ഞ്​ കേ​ണ​പേ​ക്ഷി​ച്ച വേ​ള​യി​ലും ക​ഴു​ത്തി​ൽ കാ​ല​മ​ർ​ത്തി​പ്പി​ടി​ച്ച്​ ഫ്ലോ​യ്​​ഡി​നോ​ട്​ ക്രൂ​ര​ത കാ​ണി​ക്കു​ന്ന പൊ​ലീ​സു​കാ​ര​​​​െൻറ ദൃശ്യം പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റംലോ​ക​മ​റി​ഞ്ഞ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsGeorge Floydgeorge floyd killingJustice for George Floyd
News Summary - George Floyd tested positive for coronavirus in April -World news
Next Story