സീനിയർ ബുഷിനെതിരെ ലൈംഗിക പീഡനാരോപണവുമായി മറ്റൊരു നടികൂടി
text_fieldsന്യൂയോർക്: മുൻ യു.എസ് പ്രസിഡൻറ് ജോർജ് എച്ച്. ബുഷിനെതിരെ ലൈംഗികപീഡന ആരോപണവുമായി ഒരു ഹോളിവുഡ് നടികൂടി രംഗത്ത്. മിയാൻ തിയറ്ററിൽ 2016ൽ നടന്ന ഫോേട്ടാഷൂട്ടിനിടെ തെൻറ പിൻഭാഗത്ത് സ്പർശിച്ചുവെന്ന ആരോപണവുമായി നടി ജോർദാന ഗ്രോൽനിക്ക് ആണ് രംഗത്തുവന്നത്.
ആ സമയത്ത് ബുഷ് അശ്ലീല തമാശ പറഞ്ഞതായും ഗ്രോൽനിക് ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ ഫോേട്ടാ ഷെയർ ചെയ്തുകൊണ്ടാണ് സംഭവം ഗ്രോൽനിക് വെളിപ്പെടുത്തിയത്.
നടി ഹീതർ ലിൻറ് പീഡനാരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രോൽനിക്കിെൻറ രംഗപ്രവേശം. നാലുവർഷം മുമ്പ് വീൽ ചെയറിലിരുന്ന് സീനിയർ ബുഷ് ലൈംഗികാതിക്രമം നടത്തിയതായാണ് ഹീതർ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
ഫോേട്ടാസെഷനിൽ ബുഷിെൻറ തൊട്ടടുത്ത് അദ്ദേഹത്തിെൻറ ഭാര്യ ബാർബറ ബുഷ് നിൽക്കവെയാണ് ബുഷിെൻറ ആക്രമണം. ഇത് ബാർബറ കാണുകയുണ്ടായെന്നും ഗ്രോൽനിക് പറയുന്നു. അന്ന് ഇവരുടെ കൂടെ അഭിനയിച്ചിരുന്ന കെവിൻ മെക്നാല്ലി നടിയുടെ ആരോപണം ശരിവെച്ചിട്ടുണ്ട്. േഫാേട്ടായിൽ മക്നല്ലിയും ഉണ്ട്. തമാശ രൂപേണ ചെയ്തതായിരുന്നുവെന്നും സംഭവത്തിൽ ഖേദിക്കുന്നതായും സീനിയർ ബുഷ് പ്രതികരിച്ചിരുന്നു.
