Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് വ്യോമസേന മേധാവിയായി ആദ്യ കറുത്ത വർഗക്കാരൻ

text_fields
bookmark_border
  • ജനറൽ ചാൾസ് ബ്രൗൺ ജൂനിയറാണ് പുതിയ മേധാവി
General Charles Brown Jr
cancel

വാഷിങ്ടൺ: പൊ​ലീ​സി​​​െൻറ വം​ശീ​യ അ​ത​ി​ക്ര​മ​ത്തി​ൽ ജോ​ർ​ജ്​ ​േഫ്ലാ​യ്​​ഡ് കൊല്ലപ്പെട്ട സംഭവം അമേരിക്കയിൽ ആളിക്കത്തുന്നതിനിടെ യു.​എ​സ് വ്യോമസേന മേധാവിയായി കറുത്ത വർഗക്കാരൻ. ജനറൽ ചാൾസ് ബ്രൗൺ ജൂനിയറിനെയാണ് വ്യോമസേനാ മേധാവിയായി സെനറ്റ് തെരഞ്ഞെടുത്തത്.

ജനറൽ ചാൾസിനെ മേധാവിയാക്കാനുള്ള തീരുമാനത്തിന് അമേരിക്കൻ ഉപരിസഭയായ സെനറ്റ് എതിരില്ലാതെ അംഗീകാരം നൽകി. വൈസ് പ്രസിഡന്‍റ് മൈക് പെൻസ് ആണ് ചരിത്ര പ്രധാന പ്രഖ്യാപനം നടത്തിയത്. 

വ്യോമസേനാ മേധാവിയാകുന്ന ആദ്യ കറുത്ത വർഗക്കാരനാണ് ജനറൽ ചാൾസ് ബ്രൗൺ ജൂനിയർ. നിലവിൽ യു.എസ് പസഫിക് എയർഫോഴ്സിന്‍റെ ചുമതല വഹിക്കുകയാണ് ജനറൽ ബ്രൗൺ. ഫൈറ്റർ പൈലറ്റായ അദ്ദേഹം, 2900 മണിക്കൂർ യുദ്ധവിമാനം പറത്തിയിട്ടുണ്ട്. ഇതിൽ 130 മണിക്കൂർ യുദ്ധവേളയിലാണ്. 
 
ടെക്സാസ് ടെക് യൂനിവേഴ്സിറ്റിയിൽ നിന്ന് ആർ.ഒ.റ്റി.സി പ്രോഗ്രാമിൽ ബിരുദം നേടിയ ജനറൽ ബ്രൗൺ, 1984ലാണ് സേനയുടെ ഭാഗമാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - General Charles Brown Jr named head of US Air Force -World News
Next Story