മോശം പെരുമാറ്റം: ബുഷിനെതിരെ ആരോപണവുമായി മറ്റൊരു വനിത കൂടി രംഗത്ത്
text_fieldsവാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡൻറ് എച്ച്.ഡബ്ളിയു ബുഷ് മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു വനിത കൂടി രംഗത്ത്. അമാൻഡ് സ്റ്റാപ്ലെസ് എന്ന വനിതയാണ് ബുഷിനൊടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് മോശമായി പെരുമാറിയെന്ന ആരോപണമയുർത്തിയത്. 2006ൽ ഒരു പൊതുചടങ്ങിൽ വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും അമാൻഡ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം, അമാൻഡയുടെ ആരോപണങ്ങളെ കുറിച്ച് ബുഷിെൻറ വക്താവ് പ്രതികരിച്ചു. ആരോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വക്താവ് ജിം മക്ഗ്രാത്ത് പറഞ്ഞു.
നേരത്തെ യുവനടിക്കിതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ മുൻ യു.എസ് പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ളിയു ബുഷ് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ പേർ ബുഷിനെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
