ട്രംപിനെതിരെ കോമിയുടെ വെളിപ്പെടുത്തൽ
text_fieldsവാഷിങ്ടൺ: പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ മുൻ എഫ്.ബി.െഎ ഡയറക്ടർ ജെയിംസ് കോമി നടത്തിയ വെളിപ്പെടുത്തൽ യു.എസിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. തന്നോട് കൂറുപുലർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായിരുന്നുവെന്നാണ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കോമിയുടെ പ്രസ്താവന.
കോമിയുടെ അഭ്യർഥനപ്രകാരം യു.എസ് കോൺഗ്രസിൽവെച്ച് ഇതിെൻറ സാക്ഷ്യപത്രം ഇൻറലിജൻസിെൻറ സെനറ്റ് സെലക്ട് കമ്മിറ്റി പരസ്യപ്പെടുത്തുകയായിരുന്നു. കോമിയും ട്രംപും നടത്തിയ ആശയവിനിമയത്തിെൻറ ഏഴു പേജു വരുന്ന തെളിവുകൾ ആയിരുന്നു അതിൽ. ജനുവരി 27ന് നടന്ന സ്വകാര്യ വിരുന്നിൽ വിധേയപ്പെട്ടുനിൽക്കുന്നവരെ തനിക്ക് ആവശ്യമുണ്ടെന്നും അത് താൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞതായി കോമി പറയുന്നു.
ഇൗ പരസ്യ പ്രസ്താവന ബോധപൂർവമാണ് ഇൻറലിജൻസ് കമ്മിറ്റി പുറത്തുവിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. 56കാരനായ കോമിയെ കഴിഞ്ഞ മാസം ട്രംപ് എഫ്.ബി.െഎയുടെ തലപ്പത്തുനിന്ന് പുറത്താക്കിയിരുന്നു. തെൻറ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിൾ ഫ്ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടുവെന്ന കാര്യവും കോമി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദശകങ്ങൾക്കിടെ യു.എസ് കോൺഗ്രസിൽ ഏറ്റവും അധികം ശ്രദ്ധപിടിച്ചുപറ്റിയ വെളിപ്പെടുത്തലാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സംഭവത്തിൽ ട്രംപിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
