You are here

യു.​എ​സി​ൽ പ്ര​തി​ഷേ​ധം പ​ട​രു​ന്നു: വ്യാ​പ​ക അ​റ​സ്​​റ്റ്​ 

  • കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ •പി​ന്തു​ണ​യു​മാ​യി ഹോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ

23:37 PM
31/05/2020
മിനിസോടയിൽ പ്രക്ഷോഭർക്ക്​ വിതരണം ചെയ്യാനായി ഭക്ഷ്യവസ്​തുക്കൾ ഒരുക്കുന്നു

വാ​ഷി​ങ്ട​ൺ: വം​ശ​വെ​റി​ക്കി​ര​യാ​യി ക​റു​ത്ത വം​ശ​ജ​നാ​യ ജോ​ർ​ജ് ഫ്ലോ​യ്​​ഡ്​ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ അ​മേ​രി​ക്ക​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭം അ​ഞ്ചാം ദി​വ​സ​വും തു​ട​രു​ന്നു. പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ഗാ​ർ​ഡ് സേ​ന​യെ വി​ന്യ​സി​ച്ച​തി​ന്​ പു​റ​മെ വ്യാ​പ​ക അ​റ​സ്​​റ്റും ന​ട​ക്കു​ന്നു​ണ്ട്​.
ന്യു​യോ​ർ​ക്​ മു​ത​ൽ ലോ​സ്​ ആ​ഞ്​​ജ​ല​സ്​ വ​രെ തെ​രു​വി​ലി​റ​ങ്ങി​യ പ്ര​ക്ഷോ​ഭ​ക​ർ പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ക​ത്തി​ച്ചു. ഫി​ല​െ​ഡ​ൽ​ഫി​യയി​ൽ പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന്​ 13 പൊ​ലീ​സു​കാ​ർ​ക്ക്​ പ​രി​ക്കേ​റ്റു. നാ​ലു പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ചു. ​ഫ്ലോ​റി​ഡ​യി​ലെ ടെ​ല്ല​ഹ​സ്സി​യി​ൽ പ്ര​​ക്ഷോ​ഭ​ക​ർ​ക്കി​ട​യി​ലേ​ക്ക്​ ട്ര​ക്ക്​ ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ​ട്ര​ക്ക്​ ത​ട​ഞ്ഞ്​ ഡ്രൈ​വ​റെ പി​ടി​കൂ​ടി​യ പൊ​ലീ​സ്, ഇ​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 
ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ പ്ര​ക്ഷോ​ഭ​ക​രും പൊ​ലീ​സും നേ​ർ​ക്കു​നേ​ർ വ​രി​ക​യും ഉ​ര​സ​ലു​ണ്ടാ​വു​ക​യും ചെ​യ്​​തു. ഇ​വി​ടെ ഒ​രു പൊ​ലീ​സ്​ കാ​ർ അ​ഗ്നി​ക്കി​ര​യാ​യി. ന്യു​യോ​ർ​ക്കി​ൽ പ്ര​ക്ഷോ​ഭ​ക​രെ ലാ​ത്തി ഉ​പ​യോ​ഗി​ച്ച്​ നേ​രി​ടു​ന്ന​തി​​​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

ഇ​ൻ​ഡ്യാ​ന​പൊ​ളി​സി​ൽ വെ​ടി​വെ​പ്പ്​: ഒ​രു മ​ര​ണം
ഒ​ന്നി​ല​ധി​കം വെ​ടി​വെ​പ്പ്​ ന​ട​ന്ന ഇ​ൻ​ഡ്യാ​ന​പൊ​ളി​സി​ൽ ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ട​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റു​ന്ന​തി​നി​ടെ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ പൊ​ലീ​സി​ന്​ പ​ങ്കി​ല്ലെ​ന്ന്​ ഇ​ൻ​ഡ്യാ​ന​പൊ​ളി​സ്​ പൊ​ലീ​സ്​ ത​ല​വ​ൻ റ​ൻ​ഡ​ൽ ടൈ​ല​ർ പ​റ​ഞ്ഞു. 

1400ഓ​ളം പേ​ർ അ​റ​സ്​​റ്റി​ൽ
പ്ര​ക്ഷോ​ഭം തു​ട​രു​ന്ന​തി​നി​ടെ 17 ന​ഗ​ര​ങ്ങ​ളി​ലാ​യി 1,400ഓ​ളം പേ​ർ അ​റ​സ്​​റ്റി​ലാ​യി. ഇ​തി​ൽ 500ലേ​റെ പേ​രും ലോ​സ്​ ആ​ഞ്​​ജ​ല​സ്​ ന​ഗ​ര​ത്തി​ലാ​ണ്. അ​തേ​സ​മ​യം, അ​റ​സ്​​റ്റ്​ പ്ര​ക്ഷോ​ഭ​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. അ​റ​സ്​​റ്റ്​ തു​ട​രു​േ​മ്പാ​ഴും കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ പ്ര​ക്ഷോ​ഭം പ​ട​രു​ക​യാ​ണ്. അ​സോ​സി​യേ​റ്റ്​ പ്ര​സ്​ ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്​​ 1383 പേ​രാ​ണ്​ ഇ​തു​വ​രെ അ​റ​സ്​​റ്റി​ലാ​യ​ത്. എ​ന്നാ​ൽ സം​ഖ്യ ഇ​നി​യും കൂ​ടു​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ
പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഡ​സ​നി​ലേ​റെ ന​ഗ​ര​ങ്ങ​ളി​ൽ കൂ​ടി രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. സൗ​ത്​ ക​രോ​ലൈ​ന, ഒ​ഹാ​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

ഹോ​ളി​വു​ഡ്​ ന​ട​ന്​ വെ​ടി​യേ​റ്റു
ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ പ്ര​ക്ഷോ​ഭ​ക​രെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ റ​ബ​ർ ബു​ള്ള​റ്റ്​ കൊ​ണ്ട്​ ഹോ​ളി​വു​ഡ്​ ന​ട​ൻ ​കെ​ൻ​ട്രി​ക്​ സാം​പ്​​സ​ണ്​ പ​രി​ക്ക്. പ്ര​ക്ഷോ​ഭ​ത്തെ അ​നു​കൂ​ലി​ച്ച്​ തെ​രു​വി​ലി​റ​ങ്ങി ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ലൈ​വ്​ വി​ഡി​യോ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ വെ​ടി​യേ​റ്റ​ത്. നാ​ലു ത​വ​ണ ത​​നി​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​താ​യി താ​രം അ​റി​യി​ച്ചു. എ​ച്ച്.​ബി.​ഒ​യു​ടെ ‘ഇ​ൻ​സെ​ക്യു​ർ’ സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ താ​രം, പ്ര​ക്ഷോ​ഭ​ത്തെ അ​നു​കൂ​ലി​ച്ച്​ ഒ​​ട്ടേ​റെ വി​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. 

​െഎക്യ​ദാ​ർ​ഢ്യ​വു​മാ​യി ഹോ​ളി​വു​ഡ്​
ജോ​ർ​ജ്​ ഫ്ലോ​യ്​​ഡി​ന്​ നീ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ രം​ഗ​ത്ത്. താ​ര​ങ്ങ​ളാ​യ ബി​യോ​ൺ​സ്, റി​ഹാ​ന, ലേ​ഡി ഗ​ഗ, ഡ്വ​യ​ൻ ജോ​ൺ​സ​ൺ, സ​ലീ​ന ഗോ​മ​സ്, കിം ​ക​ർ​ദാഷിയാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച​ത്. പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ന​ട​ന്ന ഈ ​കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ ഗാ​യി​ക​യും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ ബി​യോ​ൺ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. വം​ശ​വെ​റി രാ​ജ്യ​ത്ത്​ തു​ട​രു​ന്ന രോ​ഗ​മാ​ണെ​ന്ന്​ ആ​ക്​​ഷ​ൻ താ​രം ജോ​ൺ​സ​ൺ പ​റ​ഞ്ഞു. 
എ​​​െൻറ ജ​ന​ത ഓ​രോ ദി​വ​സ​വും കൊ​ല്ല​പ്പെ​ടു​ന്ന​ത്​ ഏ​റെ ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന്​ ഗാ​യി​ക​യും ന​ടി​യു​മാ​യ റി​ഹാ​ന പ​റ​ഞ്ഞു. 

ജാ​മ്യ​ത്തു​ക​യു​മാ​യി താ​ര​ങ്ങ​ൾ
പ്ര​ക്ഷോ​ഭ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ​ക്ക്​ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലും ഹോ​ളി​വു​ഡി​​​െൻറ സ​ജീ​വ സാ​ന്നി​ധ്യം. 
മോ​ഡ​ൽ ​ക്രി​സി ടൈ​ഗെ​ൻ, സം​വി​ധാ​യ​ക​രാ​യ സ​ഫാ​ദി സ​ഹോ​ദ​ര​ങ്ങ​ൾ, ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ​സെ​ത്​ റോ​ജ​ൻ, സം​വി​ധാ​യ​ക​ൻ അ​വ ഡു​വെ​ർ​ണെ, പോ​പ്​ ഗാ​യി​ക ഹാ​ൽ​സെ, കൊ​മേ​ഡി​യ​ൻ റേ ​സ​ണ്ണി, ന​ട​ൻ​മാ​രാ​യ ബെ​ൻ പ്ല​റ്റ്, സ്​​റ്റീ​വ്​ ക​ാ​രെ​ൽ, അ​ബ്ബി ജേ​ക​ബ്​​സ​ൺ, ബെ​ൻ ഷ്വാ​ർ​ട്​​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ സം​ഭാ​വ​നു​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക്രി​സി ടൈ​ഗെ​ൻ ഒ​രു ല​ക്ഷ​വും ഹാ​ൽ​സെ അ​ര​ല​ക്ഷം ​േഡാ​ള​റു​മാ​ണ്​ സം​ഭാ​വ​ന ചെ​യ്​​ത​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​നി​യും സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന്​ അ​വ​ർ വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS