അമേരിക്കയിൽ വെടിവെപ്പ്; അഞ്ചു മരണം
text_fieldsന്യൂയോര്‍ക്: ഷികാഗോയിലെ ഇലനോയിയില് സ്വകാര്യ വ്യവസായ സ്ഥാപനത്തിലുണ്ടായ വെടിവെപ ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റതാ യും വെടിയുതിര്‍ത്ത ആക്രമിയെ പൊലീസ് സംഘം പിന്നീട് വെടിവെച്ച് കൊലപ്പെടുത്തിയതായും സി.എൻ.എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
ഷികാഗോ ഇലനോയിയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയര്‍ഹൗസ് കമ്പനിയിലാണ് ദാരുണമായ സംഭവമുണ്ടായത്. കമ്പനിയിലെ മുന്‍ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. Aurora shootingകമ്പനിയിലേക്ക് എത്തിയ ഗാരി മാര്ട്ടിൻ തൊഴിലാളികള്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുന്‍ ജീവനക്കാരനെ അക്രമത്തിന് പ്രേരിപ്പിച്ചതിെൻറ കാരണം വ്യക്തമല്ല
