അമേരിക്കൻ കോവിഡ് പ്രതിരോധ മരുന്ന് ചൈനയിൽ പരീക്ഷിച്ചു; പരാജയമെന്ന് ലോകാരോഗ്യ സംഘടന
text_fieldsന്യൂയോർക്ക്: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് പറയപ്പെട്ട 'റെംഡെസിവിർ' എന്ന മരുന്നിെൻറ ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ പരാജയമെന്ന് റിപ്പോർട്ട്. ചൈനയിൽ നടത്തിയ പരീക്ഷണമാണ് വിജയം കാണാതെ പോയതത്രേ. ലോകാരോഗ ്യ സംഘടനയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. അവരുടെ വെബ്സൈറ്റിലെ ക്ലിനിക്കൽ ട്രയൽസ് ഡാറ്റാബേസില ുള്ള ലേഖനത്തിൽ മരുന്ന് രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാക്കുന്നില്ലെന്നും വൈറസിെൻറ സാന്നിധ്യം ഇല്ലാതാ ക്കുന്നില്ലെന്നും പറഞ്ഞിരുന്നു. എങ്കിലും, വൈകാതെ ലേഖനം നീക്കം ചെയ്യപ്പെട്ടു.
മരുന്നിെൻറ പരീക്ഷണവുമായി ബന്ധപ്പെട്ട വിവരം തെറ്റായി വെബ്സൈറ്റിൽ കയറിയതാണെന്നും വിശദമായ റിപ്പോർട്ട് വൈകാതെ പുറത്തുവിടുമെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ ഗിലെയ്ഡ് സയൻസസ് ആണ് മരുന്ന് നിർമിച്ചിരിക്കുന്നത്. ഒരു ആൻറി വൈറലായ മരുന്ന് എബോള വൈറസ് ആഫ്രിക്കയിൽ നാശം വിതച്ചപ്പോൾ പരീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
ചൈനയിൽ 237 കോവിഡ് രോഗികളിലാണ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. 158 പേർക്ക് റെംഡെസിവിർ ആൻറി വൈറൽ മരുന്ന് നൽകിയപ്പോൾ ബാക്കി 79 പേർക്ക് സാധാരണ മരുന്നുകളും നൽകി. എന്നാൽ റെംഡെസിവിർ പരീക്ഷിച്ച രോഗികളിൽ യാതൊരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ഒരു മാസത്തിന് ശേഷം ആ മരുന്ന് പ്രയോഗിച്ച 13.9 ശതമാനം രോഗികളും മരിക്കുകയും ചെയ്തു. സാധാരണ മരുന്ന് ലഭിച്ചവരിൽ 12.8 ശതമാനമാണ് മരണത്തിന് കീഴടങ്ങിയത്. മരുന്ന് ഉപയോഗിക്കുന്നതിലൂടെ പാർശ്വഫലങ്ങളും ദൃശ്യമായതോടെ അടിയന്തരമായി നിർത്തലാക്കുകയായിരുന്നു.
നിർമാതാക്കളായ ഗിലെയ്ഡ് സയൻസസ് ലോകാരോഗ്യ സംഘടനയുടെ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. മരുന്ന് രോഗികളിൽ ഗുണം ചെയ്യുന്നുണ്ടെന്നാണ് അവരുടെ അവകാശവാദം. കോവിഡ് പ്രതിരോധത്തിൽ വളരെ പ്രതീക്ഷയുള്ള മരുന്നായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കം എടുത്തുപറഞ്ഞതാണ് റെംഡെസിവിർ. അതേസമയം അമേരിക്കയിൽ കോവിഡ് വാക്സിൻ നിർമാണം പുരോഗമിക്കുകയാണ്. ലോകസമ്പന്നൻ ബിൽ ഗേറ്റ്സ് ഏഴ് ഫാക്ടറികൾക്കാണ് പണം മുടക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
