അമേരിക്കയിൽ ഇന്ത്യൻ വംശജെൻറ വധശിക്ഷ ഫെബ്രുവരിയിൽ
text_fieldsവാഷിങ്ടൺ: യു.എസിൽ വധശിക്ഷക്കു വിധിച്ച ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജനെ ഫെബ്രുവരിയിൽ തൂക്കിലേറ്റും. ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദൻ യൻദാമുരി(32) യെയാണ് 10 മാസം പ്രായമായ കുഞ്ഞിനെയും കുഞ്ഞിെൻറ അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിൽ ഫെബ്രുവരി 23ന് തൂക്കിലേറ്റുക.
2014ൽ കേസിൽ രഘുനന്ദൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി അടുത്ത വീട്ടിലെ പത്തുമാസം പ്രായമുള്ള കുഞ്ഞിെന തട്ടിയെടുക്കാൻ നടത്തിയ ശ്രമം ചെറുക്കുന്നതിനിടെ അമ്മൂമ്മ െകാല്ലപ്പെടുകയായിരുന്നു. തുടർന്ന് കുഞ്ഞും മരിച്ചു. അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് രഘുനന്ദൻ.
