Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇമെയിൽ വിവാദം:...

ഇമെയിൽ വിവാദം: ഹിലരിക്കെതിരെ വാറണ്ടുമായി എഫ്​.ബി.​െഎ

text_fields
bookmark_border
ഇമെയിൽ വിവാദം: ഹിലരിക്കെതിരെ വാറണ്ടുമായി എഫ്​.ബി.​െഎ
cancel

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡൻറ്​ സ്ഥാനാർഥി ഹിലരി ഹില്ലരി ക്ലിന്റണുമായി ബന്ധപ്പെട്ട ഇ മെയില്‍ വിവാദത്തില്‍ പുതുതായി പുറത്തുവന്ന ഇ മെയിലുകള്‍ പരിശോധിക്കാന്‍ വാറണ്ടുമായി എഫ്.ബി.ഐ. ഡെമോക്രാറ്റിക് നേതാവ് ആന്തണി വെയ്‌നർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിൽ നിന്നുമുള്ള മെയിലുകള്‍ എഫ്​.ബി.​െഎ പരിശോധിക്കും.

ഇതോടെ ഇൗ സെർവറിലുള്ള ഹിലരിയുടെ സ്വകാര്യ ഇമെയിലുകൾ സംബന്ധിച്ച്​ ​വയക്തമായ വിവരം ലഭിക്കുമെന്നാണ്​ സൂചന. അന്വേഷണത്തി​​െൻറ ഭാഗമായി വൊയ്​നറുടെ 6,50,000 ഇമെയിലുകൾ വീണ്ടെടുത്തെന്നും ഇവയിൽ ഹിലരിയുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ഹിലരിയുടെ പുതിയ ഇമെയിലുകൾ സംബന്ധിച്ച്​  കൂടുതൽ അന്വേഷണം നടത്തണമെന്ന്​ എഫ്​ ബി ​െഎ ഡലറക്​ടർ ജെയിംസ്​ കോമി ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച്​  കോൺഗ്രസ്​ അംഗങ്ങളെ വ്യാഴാഴ്​ച അറിയിച്ചിരുന്നു.

ഹില്ലരി ക്ലിന്റണ്‍ 2009 നും 2013 നും ഇടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ മെയില്‍ സെർവർ ഉപയോഗിച്ചുവെന്നാണ് ആരോപണം. വിഷയത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരത്തെ എഫ്.ബി.ഐ തീരുമനിച്ചിരുന്നു. എന്നാല്‍, പുതിയ മെയിലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പുനരന്വേഷണത്തിനായി എഫ്.ബി.ഐ ഒരുങ്ങുന്നത്.
യു.എസ്​ ​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ എഫ്.ബി.ഐ നടത്തുന്ന നീക്കം രാഷ്​ട്രീയ ലാക്കോടെയാണെന്ന്​ ഹിലരി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hilary clintonanthnony weiner
News Summary - FBI Obtains Search Warrant For Hilary Clinton
Next Story