പഞ്ചാബിയുടെ കൊലപാതകം: ഏഴു വർഷത്തിന് ശേഷം പ്രതി എഫ്.ബി.ഐ പിടിയിൽ
text_fieldsലാസ് വേഗാസ്: ഏഴു വർഷം മുമ്പ് 27കാരനായ ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമേരിക്കയിൽ അറസ്റ്റിൽ. 34കാരനായ സീൻ ഡൊനോഹോവിനെയാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്.
2013 ആഗസ്റ്റ് ആറിനാണ് പഞ്ചാബ് ഫത്തേഗാർഹ് സാഹിബ് പട്ടണത്തിലെ മാജ്രി കിഷൻവാലി ഗ്രാമവാസിയായ മൻപ്രീത് ഗുമാൻ സിങ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. കാലിഫോണിയയിലെ സൗത്ത് ലേക് തഹോയിലെ ഗ്യാസ് സ്റ്റേഷനിലെ ക്ലാർക് ആയിരുന്നു മൻപ്രീത്.
മുഖം മൂടി ധരിച്ചെത്തിയ അക്രമി കൊലപാതകം നടത്തിയ ശേഷം മുൻവാതിൽ തുറന്നു കടന്നു കളഞ്ഞിരുന്നു. എന്നാൽ, പ്രതിക്കെതിരെ തുമ്പില്ലാത്തതിനാൽ കേസ് അന്വേഷണം തടസപ്പെട്ടു. തുടർന്ന് അന്വേഷണം എൽഡൊറാഡോ കൗണ്ടി കോൾഡ് കേസ് ടാസ്ക് ഫോഴ്സിന് കൈമാറി. 2017 ജൂലൈയിൽ കൊലപാതം സംബന്ധിച്ച ഒരു വിഡിയോ എൽഡൊറാഡോ ഡിസ്ട്രിക്ട് അറ്റോർണി പുറത്തുവിട്ടത്.
2019ൽ വിഡിയോ കാണാൻ ഇടയായ കേസിലെ സാക്ഷി അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വിവരം കൈമാറുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
