യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത വയോധികനും മകളും അറസ്റ്റിൽ
text_fieldsകാലിഫോർണിയ: അമേരിക്കൻ വനിതയെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്തശേഷം മ രുഭൂമിയിൽ തള്ളുകയും ചെയ്ത സംഭവത്തിൽ വയോധികനും മകളും അറസ്റ്റിൽ. സ്റ്റാൻലി ആൽ ഫ്രഡ് ലാവ്ടൺ (54), ഷാനിയ നികോൾ പോച്ച് ലാവ്ടൺ (22) എന്നിവരാണ് കാലിഫോർണിയയിൽ പിടിയിലായത്.
രണ്ടാഴ്ച മുമ്പാണ് സംഭവം. വനിതയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മരുഭൂമിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. എഡ്വാഡ്സ് എയർഫോഴ്സ് ബേസിനു സമീപം കേൺ കൺട്രി ഹൈവേയിൽവെച്ച് പൊലീസാണ് സ്ത്രീയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ത്രീ ഉപേക്ഷിക്കപ്പെട്ടിട്ട് എത്ര ദിവസത്തോളമായെന്ന് വ്യക്തമല്ല.