ബൈക്കുകളുടെ ഇറക്കുമതി ചുങ്കം കുറച്ചെന്ന് ഇന്ത്യ; ഒന്നും കിട്ടുന്നില്ലെന്ന് ട്രംപ്
text_fieldsവാഷ്ങ്ടൺ: ഹാർലി ഡേവിഡ്സൺ ബൈക്കിെൻറ ഉയർന്ന ഇറക്കുമതി ചുങ്കത്തിനെതിരെ അമേരിക്കൻ പ്രസഡിൻറ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന് മോദി സർക്കാർ പറയുന്നുണ്ടെങ്കിൽ തങ്ങൾക്ക് അതിെൻറ ഗുണം കിട്ടുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യയിലേക്ക് ഒരു ബൈക്ക് അയക്കുേമ്പാൾ 100 ശതമാനം നികുതി നൽകേണ്ട സ്ഥിതിയാണ് ഉള്ളത്. ഇക്കാര്യം മോദിയുമായി സംസാരിച്ചു. ആ നല്ല മനുഷ്യൻ നികുതി കുറച്ചുവെന്നാണ് അറിയിച്ചത്. പക്ഷേ അതിൽ നിന്ന് തങ്ങൾക്ക് ഒന്നും ലഭിച്ചില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഒരു ഇന്ത്യൻ ബൈക്ക് അമേരിക്കയിൽ ഇറക്കുമതി ചെയ്യുേമ്പാൾ നികുതിയൊന്നും ചുമത്തുന്നില്ല. എന്നാൽ, അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾ ആദ്യം 100 ശതമാനവും ഇപ്പോൾ 50 ശതമാനവും നികുതി ചുമത്തുന്നുണ്ട്. കുറച്ച നികുതിയുടെ ആനുകൂല്യം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട വിഷയം ഇത് രണ്ടാം തവണയാണ് ട്രംപ് ഉയർത്തികൊണ്ട് വരുന്നത്.ബൈക്കുകൾക്ക് ഉയർന്ന നികുതി ചുമത്തുന്നത് അനീതിയാണെന്നാണ് ട്രംപിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
