Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ സർവകലാശാല പ്രവേശനം: യു.എസിൽ അറസ്റ്റിലായവരിൽ ഏറെയും ഇന്ത്യക്കാർ
text_fieldsbookmark_border
വാഷിങ്ടൺ: കുടിയേറ്റ തട്ടിപ്പ് കണ്ടെത്താൻ യു.എസ് സർക്കാർ നടത്തുന്ന വ്യാജ സർവകല ാശാലയിൽ പ്രവേശനം നേടിയ 90 വിദേശ വിദ്യാർഥികളെ യു.എസ്. ഫെഡറൽ ലോ എൻേഫാഴ്സ്മെൻറ ് അറസ്റ്റ് ചെയ്തു. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽനിന്നുള്ളവരാണ്. ഇവരിൽ പലരും ഇന്ത്യയിലെ യു.എസ് എംബസി അനുവദിച്ച അംഗീകൃത വിസ ഉപയോഗിച്ച് നിയമപരമായാണ് യു.എസിലെത്തിയത്.
ഡെട്രോയ്റ്റ് മെട്രോപൊളിറ്റൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഫാർമിങ്ടൺ എന്ന വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയ 161 വിദ്യാർഥികളെ ഐ.സി.ഇ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് 90 പേർ വീണ്ടും അറസ്റ്റിലാവുന്നത്.
Next Story
