Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാജ സന്ദേശം...

വ്യാജ സന്ദേശം പ്രചരിപ്പിച്ച ഫേ​സ്​​ബു​ക്​ അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കി

text_fields
bookmark_border
Facebook
cancel

ന്യൂ​യോ​ർ​ക്​: ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച്​ യു.​എ.​ഇ, നൈ​ജീ​രി​യ, ഈ​ജി​പ്​​ത്, ഇ​ന്തോ​നേ​ഷ്യ എ​ന്നീ നാ​ലു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 443 അ​ക്കൗ​ണ്ടു​ക​ളും 200 പേ​ജു​ക​ളും 76 ഗ്രൂ​പ്പു​ക​ളും ഫേ​സ്​​ബു​ക്​ നീ​ക്കി. ഇ​തേ​പോ​ലെ ഫേ​സ്​​ബു​ക്കി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള 125 ഇ​ൻ​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളും നീ​ക്കി​യി​ട്ടു​ണ്ട്.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചി​ല അ​ക്കൗ​ണ്ടു​ക​ൾ വ​ഴി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പോ​സ്​​റ്റു​ക​ളും വാ​ർ​ത്ത​ക​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​താ​ണ്​ ഫേ​സ്​​ബു​ക്ക്​​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫേ​സ്​​ബു​ക്കി​​െൻറ​യും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​​െൻറ​യും ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ലേ​ക്ക്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ എ​ത്തി​യെ​ന്നാ​ണ്​ ആ​രോ​പ​ണം.

ഇ​റാ​നു​മാ​യി ഒ​പ്പു​വെ​ച്ച ആ​ണ​വ​ക്ക​രാ​ർ, ഖ​ത്ത​ർ, തു​ർ​ക്കി, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ വാ​ർ​ത്ത​ക​ൾ, യ​മ​നി​ലെ യു.​എ.​ഇ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ​േഫ​സ്​​ബു​ക്, ഇ​ൻ​സ്​​റ്റ​ഗ്രാം, വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഫേ​സ്​​ബു​ക്കി​ലും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലു​മാ​യി 75 കോ​ടി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ണ്ട്. തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഈ ​വ​ർ​ഷാ​ദ്യം ഇ​റാ​ഖ്, യു​ക്രെ​യ്​​ൻ, ചൈ​ന, റ​ഷ്യ, സൗ​ദി അ​റേ​ബ്യ, ഇ​റാ​ൻ, താ​യ്​​ല​ൻ​ഡ്, ഹോ​ണ്ടു​റാ​സ്, ഇ​സ്രാ​യേ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന്​ അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ ത​ങ്ങ​ളു​ടെ പ്ലാ​റ്റ്​​ഫോം തെ​റ്റാ​യ​രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ത​ട​യാ​നും ഫേ​സ്​​ബു​ക്ക്​​ ശ്ര​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookworld newsmalayalam newsfake message
News Summary - Fake message spred facebook account removed-World news
Next Story