Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊറോണ കഴിഞ്ഞാലും...

കൊറോണ കഴിഞ്ഞാലും പകുതി ജീവനക്കാർ ഓഫിസിൽ വന്നാൽ മതിയെന്ന്​ ഫേസ്​ബുക്​​ 

text_fields
bookmark_border
കൊറോണ കഴിഞ്ഞാലും പകുതി ജീവനക്കാർ ഓഫിസിൽ വന്നാൽ മതിയെന്ന്​ ഫേസ്​ബുക്​​ 
cancel

സാൻ ഫ്രാൻസിസ്​കോ: കോവിഡ്​ ഭീഷണി അവസാനിച്ചാലും ഫേസ്​ബുക്കിൽ 50 ശതമാനം ജീവനക്കാർ വിദൂരത്തിരുന്ന്​ ജോലി ചെയ്യുന്ന സ​​മ്പ്രദായം തുടരുമെന്ന്​​ ഫേസ്ബുക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. 50,000 ജീവനക്കാരുള്ള കമ്പനിയിൽ 25,000 പേർ മാത്രം ഓഫിസിൽ വന്നാൽ മതിയാകും. 10 വർഷത്തിനകം ​ഇത്​ പൂർത്തിയാക്കാനാണ്​ പദ്ധതി.

ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമായ ഫേസ്​ബുക്കിൽ ജൂലൈ മുതൽ ഇത്​ ഔദ്യോഗികമായി നടപ്പാക്കിത്തുടങ്ങും. നികുതി ആവശ്യങ്ങൾക്കായി 2021 ജനുവരി ഒന്നിനകം ജീവനക്കാരുടെ പുതിയ ജോലി സ്ഥലം ക്രമീകരിക്കും. 

കോവിഡിന്​ ശേഷമുള്ള തൊഴിൽ സംസ്കാരം എങ്ങനെയായിരിക്കുമെന്നതിനുള്ള സൂചനയായാണ്​ സാമ്പത്തിക രംഗം ഈ നീക്കത്തെ കാണുന്നത്​. ഈ മാസം ആദ്യം സോഷ്യൽ മീഡിയ എതിരാളിയായ ട്വിറ്ററും പേയ്‌മെന്റ് കമ്പനിയായ സ്‌ക്വയറും സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmark zuckerbergcovid 19work remotely
News Summary - Facebook work remotely says Mark Zuckerberg
Next Story