Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകരാക്രമണം;15 ലക്ഷം...

ഭീകരാക്രമണം;15 ലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക്

text_fields
bookmark_border
Facebook
cancel

ന്യൂ​സി​ല​ൻ​ഡി​ലെ ഭീകരാക്രമണത്തിൻെറ 15 ലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക്.

ആക്രമണം നടന്ന ആദ്യ 24 മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 15 ലക്ഷം വീഡിയോകൾ ഞങ്ങൾ നീക്കംചെയ്തു. അതിൽ 1.2 ദശലക്ഷം വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ തടഞ്ഞു- കമ്പനി വ്യക്തമാക്കി.

വീഡിയോയുടെ എഡിറ്റുചെയ്ത പതിപ്പുകളും നീക്കം ചെയ്യുന്നുവെന്നും കമ്പനി അറിയിച്ചു. ആക്രമണത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഫേസ്ബുക്കിൻെറ നടപടി.

പള്ളിയിലെ വെടിവെപ്പ് 17 മിനിറ്റ് നേരം അക്രമി ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടിരുന്നു. ഇത് പിന്നീട് മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപിക്കുകയായിരുന്നു.

Show Full Article
TAGS:facebook New Zealand mosque attack world news malayalam news 
News Summary - Facebook says it removed 1.5 million videos of the New Zealand mosque attack-World news
Next Story