ട്രംപിനെ വിജയിപ്പിക്കാൻ അഞ്ചു കോടി ഫേസ്ബുക്ക് അക്കൗണ്ടുകൾ ചോർത്തി
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പ് ഡോണൾഡ് ട്രംപിന് അനുകൂലമാക്കാൻ കേംബ്രിജ് അനലിറ്റിക്ക എന്ന ബൃഹത് ഡാറ്റ കമ്പനി ഇടെപട്ടതായി റിപ്പോർട്ട്. നിയമവിരുദ്ധമായി ചോർത്തിയെടുത്ത അഞ്ചു കോടി ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപേയാഗിച്ച് ട്രംപിന് അനുകൂലമായ പരസ്യങ്ങൾ പ്രചരിപ്പിച്ചാണ് രാഷ്ട്രീയ, വാണിജ്യ പരസ്യ കാമ്പയിൻ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ഗൂഢനീക്കം നടത്തിയതെന്ന് ന്യൂയോർക് ടൈംസും ലണ്ടൻ ഒബ്സർവറും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഒരു രാഷ്ട്രീയപാർട്ടിയോടും ആഭിമുഖ്യമില്ലാത്ത വോട്ടർമാരെ സ്വാധീനിക്കാനായിരുന്നു കരുനീക്കം നടത്തിയത്. 2016ൽ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡോണൾഡ് ട്രംപിനും ബ്രെക്സിറ്റ് അനുകൂലികൾക്കും വിദഗ്ധോപദേശം നൽകിയിരുന്നത് കേംബ്രിജ് അനലിറ്റിക്കയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി യു.എസ് സംസ്ഥാനമായ മസാചൂസറ്റ്സ് അറ്റോണി ജനറൽ പ്രതികരിച്ചു. ബ്രെക്സിറ്റ് വോെട്ടടുപ്പിലും കമ്പനിയുടെ സ്വാധീനമുണ്ടെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാറും അന്വേഷണത്തിന് ഉത്തരവിട്ടു.
കമ്പനിയുടെ സഹസ്ഥാപകനും ഡാറ്റ വിദഗ്ധനുമായ ക്രിസ്റ്റഫർ വൈലി ആണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ആളുകളുടെ േഫസ്ബുക്ക് അക്കൗണ്ടുകൾ എങ്ങനെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാമെന്നതിൽ റഷ്യൻ-അമേരിക്കൻ ഗവേഷകൻ അലക്സാണ്ടർ കോഗനാണ് സഹായം നൽകിയതെന്നും വൈലി വെളിപ്പെടുത്തി. അതിനായി കോഗനും അദ്ദേഹത്തിെൻറ കമ്പനിയായ ഗ്ലോബൽ സയൻസ് റിസർച്ചും കേംബ്രിജ് അനലിറ്റിക്കയുമായി സഹകരിച്ച് thisisyourdigitallife എന്നേപരിൽ ഒരു ആപ് നിർമിച്ചു.
ട്രംപിെൻറ പ്രചാരണ വിഭാഗത്തിെൻറ സഹായികളായ റോബർട്ട്, റെബേക മെർസർ, മുൻ വൈറ്റ്ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനൺ എന്നിവരാണ് കേംബ്രിജ് അനലിറ്റിക്കക്കും സഹകമ്പനിയായ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ലബോറട്ടറിക്കും (എസ്.സി.എൽ) ഫണ്ട് നൽകിയത്. പണം ലഭിക്കുമെന്നതിനാൽ ആയിരക്കണക്കിന് ഉപഭോക്താക്കൾ ആപ് ഡൗൺലോഡ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എട്ടു ലക്ഷം ഡോളർ ചെലവിട്ട് കേംബ്രിജ് അനലിറ്റിക്ക നിർമിച്ച ആപ് ഏതാണ്ട് 2,70,000 ആളുകൾ ഉപയോഗിച്ചു.
വിവരങ്ങൾ ശേഖരിച്ച് കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഉപഭോക്താക്കളെ തിരിച്ചറിയുകയും അവരിലൂടെ വോട്ടർമാരെ സ്വാധീനിക്കുകയുമായിരുന്നു. എന്നാൽ, ആപ് ഡൗൺലോഡ് ചെയ്ത ആളുകളുടെയും അവരുടെ സുഹൃത്തുക്കളുടെയും സ്വകാര്യവിവങ്ങൾ ശേഖരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫേസ്ബുക്ക് നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. അതേസമയം, നിയമലംഘനം ശ്രദ്ധയിൽപെട്ടതായും കേംബ്രിജ് അനലിറ്റിക്കയുടെയും എസ്.സി.എല്ലിെൻറയും കോഗെൻറയും അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഫേസ്ബുക്ക് വ്യക്തമാക്കി. വിവരം നൽകിയ വൈലിയുടെയും അക്കൗണ്ട് റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
