ഉപയോക്താക്കളുടെ വിവരം കൈമാറി; ഫേസ്ബുക്കിന് 34,280 കോടി പിഴ
text_fieldsന്യൂയോർക്: കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ ്പെട്ട കേംബ്രിജ് അനലറ്റികയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സമൂഹമാധ്യമമായ ഫേസ് ബുക്കിന് 500 കോടി ഡോളർ (ഏകദേശം 34,280 കോടി രൂപ) പിഴ ചുമത്താൻ തീരുമാനം. ഈ തുകക്ക് കേസ് ഒത് തുതീർപ്പാക്കാൻ യു.എസ് ഫെഡറൽ ട്രേഡ് കമീഷൻ (എഫ്.ടി.സി) തയാറായതായി വാൾസ്ട്രീറ്റ് ജേ ണലും വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു.
പിഴക്കൊപ്പം ഉപയോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീർപ്പ് ഉപാധിയിലുണ്ടെന്നാണ് റിപ്പോർട്ട്. വോട്ടെടുപ്പിൽ ഒത്തുതീർപ്പുവ്യവസ്ഥയെ രണ്ടു ഡെമോക്രാറ്റുകൾ എതിർത്തപ്പോൾ മൂന്ന് റിപ്പബ്ലിക്കൻസ് പിന്തുണച്ചു.
ജസ്റ്റിസ് ഡിപ്പാർട്മെൻറ് കൂടി തീരുമാനം അംഗീകരിച്ചാൽ ഒരു സിവിൽ കേസിൽ ഫേസ്ബുക്ക് അടക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകയാകുമിത്. പിഴ വളരെ കുറഞ്ഞുപോയെന്നാണ് ഡെമോക്രാറ്റുകളുടെ വാദം. പിഴ ചുമത്തിയ സംഭവത്തിൽ ഫേസ്ബുക്കോ എഫ്.ടി.സിയോ പ്രതികരിച്ചിട്ടില്ല. 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റകക്ക് ഫേസ്ബുക്ക് ചോർത്തിനൽകിയെന്നാണ് ആരോപണം.
സംഭവത്തിൽ 2018 മാർച്ച് മുതലാണ് അന്വേഷണം തുടങ്ങിയത്. പിഴവിവരം പുറത്തുവന്നതോടെ ഫേസ്ബുക്കിെൻറ ഓഹരികളുടെ മൂല്യം 1.8 ശതമാനം ഉയർന്നു.
പിഴ കുറഞ്ഞുപോയെന്നാണ് ഡെമോക്രാറ്റിക് പ്രതിനിധികളുടെ ആരോപണം. പിഴയടക്കാൻ നിർദേശിച്ച തുക ഫേസ്ബുക്കിെൻറ വാർഷിക വരുമാനത്തിലെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ പോന്നതല്ലെന്നും ഡെമോക്രാറ്റ് പ്രതിനിധി ഡേവിഡ് സിസിലിൻ ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ആദ്യപാദത്തിൽ ഫേസ്ബുക്കിെൻറ വരുമാനം 1510 കോടി ഡോളറാണ്.
ഡാറ്റാ ചോർച്ച സംഭവത്തിൽ ഫേസ്ബുക്ക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങൾ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. ഏറ്റവുമധികം യു.എസിൽ; 7.06 കോടി പേർ. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ നഷ്ടമായ ഇന്ത്യ ഏഴാം സ്ഥാനത്താണ്.
കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനായ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച ‘ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്’ എന്ന ആപ് വഴിയാണ് വിവരങ്ങൾ ചോർന്നത്.