ലോക്ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണം- ലോകാരോഗ്യ സംഘടന
text_fieldsജനീവ: കോവിഡ്19 വൈറസിൻെറ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ പിൻവലിക്കാനൊരുങ്ങുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ രണ്ടാംഘട്ട കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ലോക്ഡൗൺ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം ജർമനിയിൽ കോവിഡ് വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. വൈറസ് ബാധ പരിമിതപ്പെടുത്തുന്നതിൽ വിജയിച്ച ദക്ഷിണ കൊറിയയിൽ നൈറ്റ്ക്ലബ്ബുകൾ തുറന്നതോടെ പുതിയ ക്ലസ്റ്ററുകൾ ഉണ്ടായി. കോവിഡ് നിയന്ത്രണത്തിന് ശേഷം പല രാജ്യങ്ങളും ലോക്ഡൗണിൽ നിന്ന് പുറത്തുകടക്കുന്നതിൽ പ്രതീക്ഷകളുണ്ട്. ക്ലസ്റ്ററുകളെക്കുറിച്ച് പൂർണമായ വിവരങ്ങൾ ലഭിക്കാതെ രോഗബാധ താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ, വൈറസ് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്- ഡോ. മൈക്ക് റയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡിനെ തുടർന്നിട്ട് അടച്ചിട്ട രാജ്യങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥ വീണ്ടും പുനഃരുജ്ജീവിപ്പിക്കാനായി പൊരുതുകയാണ്.
ലോക്ഡൗൺ പിൻവലിച്ച ജർമനിക്കും ദക്ഷിണ കൊറിയക്കും പുതിയ ക്ലസ്റ്ററുകളെ അടിച്ചമർത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാൽ കോവിഡിെൻറ രണ്ടാം തരംഗം ഒഴിവാക്കുക പ്രധാനമാണെന്നും ൈമക്ക് റയാൻ പറഞ്ഞു.
“കണ്ണുതുറക്കാൻ തയാറുള്ളവരും ആഗ്രഹിക്കുന്നവരുമായ രാജ്യങ്ങളുടെ ഉദാഹരണങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഇതിന് വിപരീതമായി, ചില രാജ്യങ്ങൾ, കണ്ണടച്ച് സഞ്ചരിക്കാൻ ശ്രമിക്കുകയാണ്” -റയാൻ പറഞ്ഞു.
നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സങ്കീർണ്ണവും പ്രയാസകരവുമാകുമെന്നും ജീവനും ഉപജീവനവും സംരക്ഷിക്കാൻ ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിക്കുദതാണ് നല്ലതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ചൈന, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വൈറസ് ബാധയുടെ യഥാർഥ പ്രഭവകേന്ദ്രമായ വൂഹാനിൽ പുതിയ ക്ലസ്റ്റർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഗെബ്രിയേസസ് പറഞ്ഞു.
ഒരു വാക്സിൻ ഉണ്ടാകുന്നതുവരെ, സമഗ്രമായ നടപടികളുടെ പാക്കേജാണ് വൈറസിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ കാല പഠനങ്ങൾ പ്രകാരം കുറഞ്ഞ തോത് പ്രതിരോധശേഷിയുള്ളവരും രോഗത്തെ അതിജീവിച്ചിരുന്നു. എന്നാൽ പ്രതിരോധ ശേഷി കൂടുതലുള്ളവരും രോഗബാധിതരായി തുടരുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
