യു.എസ് മനുഷ്യാവകാശ പ്രവർത്തക എറിക ഗാർനർ അന്തരിച്ചു
text_fieldsന്യൂയോർക്: യു.എസിലെ കറുത്ത വർഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ സജീവമായിരുന്ന എറിക ഗാർനർ അന്തരിച്ചു. 27 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2014ൽ പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ട എറിക് ഗാർനറിെൻറ മകളാണ്. വംശീയക്കൊലയായി വിശേഷിപ്പിക്കപ്പെട്ട പിതാവിെൻറ മരണത്തിനു ശേഷമാണ് എറിഗ മനുഷ്യാവാകാശ പോരാട്ടങ്ങളിൽ സജീവമായത്. എറിഗയുടെ മരണത്തിൽ സെനറ്റർ ബെർനി സാൻഡേഴ്സ് അടക്കമുള്ളവർ അനുശോചിച്ചു. ഏട്ടുവയസ്സുകാരിയായ മകളും നാലുമാസം പ്രായമുള്ള മകനുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
