'എൻലൈറ്റൻ റമദാൻ വിത്ത് ഈമാൻ' - റമദാൻ പ്രഭാഷണം നടത്തി
text_fieldsടൊറൊണ്ടോ : നോർത്ത് അമേരിക്കയിലെ മലയാളി മുസ്ലിംകൾക്ക് വേണ്ടി റമദാൻ പ്രഭാഷണവും ചർച്ചയും നടത്തി. കടുത്ത പ്രതിസന്ധികൾക്കിടയിലും മുസ്ലിം ലോകത്തിന് പ്രതീക്ഷയുടെ പുതുനാമ്പുകളാണ് റമദാനെന്നും അതിനെ സന്തോഷത്തോടെ വരവേൽക്കാൻ ഓരോ വിശ്വാസിയും കുടുംബവും തയാറാകണമെന്നും 'എൻലൈറ്റൻ റമദാൻ വിത്ത് ഈമാൻ' എന്ന വിഷയത്തിൽ സംസാരിച്ചു കൊണ്ട് വി പി ഷൗക്കത്തലി പറഞ്ഞു. ആത്മാവിന്‍റെ പെരുന്നാളായ നോമ്പിലൂടെയാണ് നാം ഈദിലേക്കെത്തേണ്ടതെന്നും ആത്മാവിന്‍റെ പെരുന്നാൾ ആഘോഷിക്കാൻ ഖുർആനിലൂടെയും നമസ്കാരത്തിലൂടെയും അതിനെ പൂർണമായും അനുവദിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നോർത്ത് അമേരിക്കൻ റമദാൻ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് മുഹമ്മദ് സലിം ശൈഖ് നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച നടന്ന കുട്ടികളുടെ കല പരിപാടികൾ സലീന അമീൻ നിയ്രന്തിച്ചു.
'വെളിച്ചം നോർത്ത് അമേരിക്ക' നടത്തുന്ന #ChallengeYourselfWithAlBaqara റമദാൻ ക്വിസ് പരിപാടിയുടെ പ്രഖ്യാപനം നജാത്ത് അബ്ദുൽ അസീസ് നടത്തി.
വെളിച്ചം നോർത്ത് അമേരിക്കയുമായി ബന്ധപ്പെടാൻ താല്പര്യമുള്ളവർ 'VelichamNA@gmail.com' എന്ന ഇമെയിൽ അഡ്രസിലോ +1(860)348-3615 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.