Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലാസ്കയിൽ ഒരേ ദിവസം മൂന്ന് ഭൂചലനം
text_fieldsbookmark_border
വാഷിങ്ടൺ: യു.എസ്. സംസ്ഥാനമായ അലാസ്കയിൽ ഞായറാഴ്ച 3.8 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി അലാസ്ക എർത്ത്ക്വേക്ക് ഇൻഫർമേഷൻ സെൻറർ അറിയിച്ചു. പ്ലെസൻറ് വാലി എന്ന നഗരത്തിൽ നിന്ന് 43 കി.മീ വടക്കായിരുന്നു ഭൂകമ്പത്തിെൻറ പ്രഭവ കേന്ദ്രം.
ഒരേ ദിവസം മൂന്ന് ഭൂചലനമാണ് അലാസ്കയിലുണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ടയോണെക് നഗരത്തിനു സമീപം 3.6 തീവ്രതയിലും അല്യൂടിയൻ ദ്വീപിൽ 4.9 തീവ്രതയിലും ഭൂചലനം അനുഭപ്പെട്ടു. ശനിയാഴ്ച കെനായ ഉപദ്വീപിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രതയിൽ ഭൂകമ്പമുണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
