Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

പി​റ​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മാ​ഗ്ര​ഹി​ച്ച്​ അ​മ്മ​മാ​ർ

text_fields
bookmark_border
പി​റ​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മാ​ഗ്ര​ഹി​ച്ച്​ അ​മ്മ​മാ​ർ
cancel

മെ​ക്​​സി​കോ സി​റ്റി: മെ​ക്​​സി​കോ​യി​ൽ ര​ണ്ടു മാ​സം മു​മ്പാ​ണ്​ മാ​രി​സോ​ൾ ഹെ​ർ​ണാ​ണ്ടേ​ഴ്​​സ്​ എ​ന്ന 23കാ​രി​യു​ടെ ഭ​ർ​ത്താ​വ്​ ഗു​ണ്ട​ക​ളു​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച​ത്. ര​ണ്ടു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു അ​വ​രപ്പോ​ൾ. ജീ​വി​ക്കാ​നു​ള്ള വ​ഴി​ക​ള​ട​ഞ്ഞ​പ്പോ​ൾ ര​ണ്ടു കു​ട്ടി​ക​ൾ​ക്കും മു​ത്ത​ശ്ശി​ക്കു​മൊ​പ്പം മാ​രി​സോ​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​കാ​ൻ തീ​രു​മാ​നി​ച്ചു. ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞി​ന്​ അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ന്ന ആ​ശ​യാ​യി​രു​ന്നു അ​തി​നു പി​ന്നി​ൽ.

ര​ണ്ടു മാ​സം മു​മ്പ്​ ഭ​ർ​ത്താ​വി​നൊ​പ്പം മെ​ക്​​സി​കോ​യി​ലെ വ​സ്​​ത്ര​ക്ക​ട​യി​ൽ ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു മാ​രി​സോ​ൾ. കൊ​ള്ള​ക്കാ​ര​നാ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​ലാ​ണ്​ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​രി​സോ​ളി​നെ​യും ഗു​ണ്ടാ​സം​ഘം വെ​റു​തെ​വി​ടാ​ൻ ത​യാ​റാ​യി​ല്ല. ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

മെ​ക്​​സി​കോ​യി​ൽ ദാ​രി​ദ്ര്യ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും പൊ​റു​തി​മു​ട്ടി​ക്ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ സ്വ​പ്​​ന​ഭൂ​മി​യാ​ണ്​ അ​മേ​രി​ക്ക.​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഹോ​ണ്ടു​റ​സ്​ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു യാ​ത്ര. നി​ര​വ​ധി ഗ​ർ​ഭി​ണി​ക​ൾ അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ വെ​ച്ച്​ പി​റ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ന​ല്ല വി​ദ്യാ​ഭ്യാ​സ​വും ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​മെ​ന്ന്​ അ​വ​ർ മോ​ഹി​ച്ചു.

എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ യു.​എ​സ്​ പൗ​ര​ത്വം അ​വ​കാ​ശ​മാ​ക്കു​ന്ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ പോ​വു​ക​യാ​ണെ​ന്ന പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ പ്ര​ഖ്യാ​പ​നം അ​വ​രു​ടെ സ്വ​പ്​​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യി​രി​ക്ക​യാ​ണ്. എ​ക്​​സി​ക്യൂ​ട്ടി​വ്​ ഉ​ത്ത​ര​വി​ലൂ​ടെ അ​മേ​രി​ക്ക​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 14ാം ഭേ​ദ​ഗ​തി​യി​ല്‍ നി​ര്‍ദേ​ശി​ക്കു​ന്ന ഈ ​അ​വ​കാ​ശം എ​ടു​ത്തു​ക​ള​യാ​നാ​ണ്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

നീ​ക്ക​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​രു​ന്ന​ത്. നി​ല​വി​ലെ നി​യ​മം പ​രി​ഹാ​സ്യ​മാ​ണെ​ന്നാ​ണ്​ ട്രം​പി​​​െൻറ നി​ല​പാ​ട്.എ​ക്​​സി​ക്യൂ​ട്ടി​വ്​ ഉ​ത്ത​ര​വി​ലൂ​ടെ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​ൻ ​ട്രം​പി​ന്​ ക​ഴി​യി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ സ്​​പീ​ക്ക​ർ പോ​ൾ റ​യാ​ൻ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യാ​ണ്​ പ​ര​മ​പ്ര​ധാ​ന​മെ​ന്നും ഒ​ബാ​മ ഭ​ര​ണ​കൂ​ടം എ​ക്​​സി​ക്യൂ​ട്ടി​വ്​ ഉ​ത്ത​ര​വി​ലൂ​ടെ കു​ടി​യേ​റ്റ വി​സ​നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സ്​ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്ത കാ​ര്യ​വും റ​യാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenworld newsmalayalam newsUS citizenshipDozens Of Pregnant Migrants
News Summary - Dozens Of Pregnant Migrants Want Their Children 'To Be American' -world news
Next Story