Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രക്ഷോഭകരെ...

പ്രക്ഷോഭകരെ കൊല്ലരുതെന്ന് ഇറാനോട് ട്രംപ്

text_fields
bookmark_border
പ്രക്ഷോഭകരെ കൊല്ലരുതെന്ന് ഇറാനോട് ട്രംപ്
cancel

വാഷിങ്ടൺ: ഇറാനിലെ പ്രക്ഷോഭകരെ കൊല്ലരുതെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലായിരുന്നു യു.എസ് പ്ര സിഡന്‍റിന്‍റെ പ്രസ്താവന.

ഇറാന്‍റെ നേതാക്കളോട് - പ്രക്ഷോഭകരെ കൊല്ലരുത്. ആയിരക്കണക്കിന് ആളുകളെ നിങ്ങൾ ഇ തിനോടകം കൊല്ലുകയോ തടവിലിടുകയോ ചെയ്തു, ലോകം ഇതെല്ലാം കാണുന്നുണ്ട്. അതിലും പ്രധാനമായി, അമേരിക്ക നിങ്ങളെ നിരീക്ഷ ിക്കുന്നു. ഇന്‍റർനെറ്റ് പുനസ്ഥാപിച്ച് പ്രക്ഷോഭകരെ സ്വതന്ത്രരാക്കൂ! നിങ്ങളുടെ മഹത്തായ ഇറാൻ ജനതയെ കൊല്ലുന്നത് നിർത്തുക! -എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.


യുക്രെയ്ന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ഇറാ​​​​ന്‍റെ കുറ്റസമ്മതം പുറത്തുവന്നതിന്​ പിന്നാലെയാണ് രാജ്യത്ത്​ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചത്. സർവകലാശാല വിദ്യാർഥികളാണ് ആദ്യം​ തെരുവിലിറങ്ങിയത്​. നേരത്തെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്ത് വിട്ടയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukraine flight crashDonald Trump
News Summary - dont Kill Protesters trump to Iran-world news
Next Story