Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ നികുതിയായി...

ട്രംപ്​ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ

text_fields
bookmark_border
ട്രംപ്​ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ
cancel

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ. 150 മില്യൺ ഡോളറാണ്​ ട്രംപി​​െൻറ വരുമാനം​. മാധ്യമ പ്രവർത്തകയായ റേച്ചൽ മാഡോ ട്രംപി​​െൻറ നികുതിയെ കുറിച്ച്​ ത​​െൻറ പരിപാടിയിൽ ചർച്ച നടത്തുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇത്​ സംബന്ധിച്ച വിവരങ്ങൾ ചോർന്നത്​.

കഴിഞ്ഞ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ട്രംപി​​െൻറ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ്​ ഇത്​ നിഷേധിച്ചിരുന്നു. പുറത്ത്​ വന്ന റിപ്പോർട്ടുകൾ പ്രകാരം ​ട്രംപും ഭാര്യ മെലാനിയയും 5.3 മില്യൺ ഡോളർ ഫെഡറൽ ആദായ നികുതിയായി നൽകിയിട്ടുണ്ട്​. 31 മില്യൺ ഡോളർ ആൾട്ടറേറ്റീവ്​ നികുതിയായും നൽകിയിട്ടുണ്ട്​.

തെരഞ്ഞെടുപ്പിന്​ മുൻപ്​ നവംബർ മാസത്തിൽ 18 വർഷമായി ട്രംപ്​ നികുതി നൽകുന്നില്ലെന്ന ആരോപണം ന്യൂയോർക്ക്​ ടൈംസ്​ ഉയർത്തിയിരുന്നു. ഹിലരി ട്രംപുമായുള്ള സംവാദത്തിൽ ഇൗ വിഷയം ഉന്നയിക്കുകയും അത്​ ത​​െൻറ ബുദ്ധിയുടെ തെളിവാണെന്ന്​ ട്രംപി​​െൻറ മറുപടി നൽകുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Donald Trump's 2005 tax return leaked to media
Next Story