Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2019 7:10 PM GMT Updated On
date_range 8 Dec 2019 7:10 PM GMTതാൻ ഇസ്രായേലിെൻറ അടുത്ത സുഹൃത്ത് –ട്രംപ്
text_fieldsവാഷിങ്ടൺ: താൻ ഇസ്രായേലിെൻറ അടുത്തസുഹൃത്താണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ ഇസ്രായേൽ-അമേരിക്കന്‍ കൗണ്‍സിലിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്ത ജൂതപൗരൻമാരോടാണ് ട്രംപിെൻറ പ്രസ്താവന. തെൻറ ഭരണകാലത്താണ് ഇസ്രായേലുമായുള്ള യു.എസിെൻറ ബന്ധം മെച്ചപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജൂതവിഭാഗത്തിെൻറ വോട്ടുറപ്പിക്കുന്നതിെൻറ ഭാഗമായാണ് ട്രംപിെൻറ തന്ത്രപരമായ നീക്കം.
ബറാക് ഒബാമയുടെ ഭരണകാലത്ത് ജൂത-അമേരിക്കൻ പൗരന്മാർ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്ത നടപടി തെറ്റായിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടി ഇസ്രായേലിനെ ഇഷ്ടപ്പെടുന്നില്ല-ട്രംപ് ചൂണ്ടിക്കാട്ടി. എണ്ണം കുറവാണെങ്കിലും ഫ്ലോറിഡയിൽ ജൂതരുടെ വോട്ടുകൾ നിർണായകമാണ്.
ജറൂസലം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതും തെൽഅവീവിൽനിന്ന് യു.എസിെൻറ എംബസി മാറ്റിയതും ജൂലാൻ കുന്നുകളിൽ ഇസ്രായേലിന് പരമാധികാരമുണ്ടെന്ന് അംഗീകരിച്ചതും ട്രംപ് പ്രസിഡൻറായ ശേഷമാണ്. ഇതെല്ലാം അമേരിക്കയിലെ വലതുപക്ഷ റിപ്പബ്ലിക്കന്മാർക്കിടയിൽ ട്രംപിെൻറ സ്വീകാര്യത വർധിപ്പിക്കാനും കാരണമായി.

Next Story