Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിലരി പിശാച്​, താൻ...

ഹിലരി പിശാച്​, താൻ പ്രസിഡൻറായാൽ അവരെ ജയിലിലയക്കും –​ട്രംപ്​

text_fields
bookmark_border
ഹിലരി പിശാച്​, താൻ പ്രസിഡൻറായാൽ അവരെ ജയിലിലയക്കും –​ട്രംപ്​
cancel

വാഷിങ്​ടൺ: ​അമേരിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി ഹിലരി ക്ലിൻറൺ പിശാചാണെന്നും താൻ പ്രസിഡൻറായാൽ ഇൗ മെയിൽ കേസി​െൻറ പേരിൽ അവരെ ജയിലിലേക്കയക്കുമെന്നും ​റിപ്പബ്ലിക്കൻ സ്​ഥാനാർഥി െഡാണാൾഡ്​ ട്രംപ്​. കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻറ്​ സ്​ഥാനാർഥികളുടെ രണ്ടാം സംവാദത്തിലാണ്​  ഹിലരിയെ വ്യക്​തിപരമായി അക്ഷേപിക്കുന്ന രീതിയിലുള്ള ട്രംപി​െൻറ ​അഭിപ്രായപ്രകടനം.

ഹിലരി കള്ളം പറയുന്നയാളാണെന്നും  ഹൃദയത്തിൽ ഭീതിജനകമായ വെറുപ്പ്​ വെച്ചു പുലർത്തുന്നവരാണ്​ അവരെന്നും ട്രംപ്​  കൂട്ടിച്ചേർത്തു. നേരത്തെ സ്​ത്രീവിരുദ്ധ പരാമർശങ്ങളടങ്ങിയ ട്രംപി​െൻറ ടേപ്പ്​ ഏറെ വിവാദമാവുകയും ഇതിനെതിരെ റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ രംഗത്തെത്തുകയും ​ചെയ്​തിരുന്നു.  ട്രംപിന് പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ നേതാവും അരിസോണയിലെ സെനറ്ററുമായ ജോണ്‍ മക്കെയ്ന്‍ ഉപാധിയോടെയുള്ള പിന്തുണപോലും​ ട്രംപ്​ അർഹിക്കുന്നില്ലെന്നും പ്രതികരിച്ചിരുന്നു​. നില പരുങ്ങലിലായ ട്രംപ്​ പീന്നീട് പരാമർശത്തിൽ മാപ്പ്​ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidential electionDonald Trump
News Summary - Donald Trump
Next Story