Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാപാര യുദ്ധം...

വ്യാപാര യുദ്ധം കടുക്കുന്നു; ചൈനക്ക്​ കൂടുതൽ നിയന്ത്രണങ്ങളുമായി ട്രംപ്​

text_fields
bookmark_border
വ്യാപാര യുദ്ധം കടുക്കുന്നു; ചൈനക്ക്​ കൂടുതൽ നിയന്ത്രണങ്ങളുമായി ട്രംപ്​
cancel

വാഷിങ്​ടൺ: അമേരിക്ക-ചൈന വ്യാപാര യുദ്ധം കൂടുതൽ ശക്​തമാകുന്നു. ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ മേൽ 276 ബില്യൺ ഡോളറി​​​​​െൻറ തീരുവ ചുമത്തുമെന്നാണ്​ ട്രംപ്​ പുതുതായി അറിയിച്ചിരിക്കുന്നത്​. നേരത്തെ ചൈനക്ക്​ മേൽ 200 ബില്യൺ ഡോളറി​​​​​െൻറ തീരുവ ചുമത്താൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചിരുന്നു​. ഇതിന്​ പുറമേയാണ്​ പുതിയ നീക്കം.

ചൈനക്കെതിരായ​ നടപടിയുമായി അമേരിക്ക മുന്നോട്ട്​ പോവുകയാണെങ്കിൽ അത്​ തങ്ങൾക്ക്​ പ്രതിസന്ധി സൃഷ്​ടിക്കുമെന്ന്​ ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ വ്യക്​തമാക്കിയിരുന്നു. ഇതേ രീതിയിൽ മുന്നോട്ട്​ പോവുകയാണെങ്കിൽ അമേരിക്കൻ വിപണിയിൽ ആപ്പിളി​​​​​െൻറ ഉൽപന്നങ്ങൾക്ക്​ വില കൂ​േട്ടണ്ടി വരുമെന്നായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്​. എന്നാൽ, കമ്പനികളുടെ സമർദ്ദത്തിന്​ വഴങ്ങില്ലെന്ന സൂചനയാണ്​ ട്രംപ്​ നൽകുന്നത്​.

ട്രംപി​​​​​െൻറ തീരുമാനം പുറത്ത്​ വന്നതോടെ അമേരിക്കൻ ഒാഹരി വിപണിയിൽ നഷ്​ടം രേഖപ്പെടുത്തി. എസ്​&പി 500 0.2 ശതമാന നഷ്​ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. ചൈനീസ്​ കറൻസിയായ യുവാ​​​​​െൻറ ഡോളറിനെതിരായ വിനിമയ മൂല്യവും ഇടിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsChina-US trade warDonald Trump
News Summary - Donald Trump threatens $267bn more tariffs on Chinese goods-World news
Next Story