യു.എസ്-ചൈന വ്യാപാര യുദ്ധം: ചർച്ചക്ക് മുമ്പ് വിമർശനവുമായി ട്രംപ്
text_fieldsന്യൂയോർക്ക്: യു.എസ്-ചൈന വ്യാപാര യുദ്ധം ശാശ്വതമായി പരിഹരിക്കാൻ ഇരു രാജ്യങ്ങളുടെ പ്രതിനിധികളും തമ്മിൽ ചർച് ച തുടങ്ങുന്നതിന് തൊട്ട് മുമ്പ് വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ട്വെച്ച നിർദേശങ്ങൾ ചൈന പാലിക്കുന്നില്ലെന്നാണ് ട്രംപിൻെറ വിമർശനം. ട്വിറ്ററിലൂടെയാണ് അമേരിക്കൻ പ്രസിഡൻറ് വിമർശനവുമായി രംഗത്തെത്തിയത്.
അമേരിക്കയുടെ കാർഷിക ഉൽപന്നങ്ങൾ വാങ്ങാമെന്ന് ചൈന സമ്മതിച്ചിരുന്നു. എന്നാൽ, ഇതുവരെ അതിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഇതാണ് ചൈനയുടെ പ്രശ്നം. അവർ യു.എസ് സമ്പദ്വ്യവസ്ഥയെ പരിഗണിക്കുന്നില്ല. ചൈനീസ് സമ്പദ്വ്യവസ്ഥക്ക് അനുകൂലമായി കരാറുകളെ മാറ്റാനാണ് അവരുടെ ശ്രമമെന്നും ട്രംപ് ട്വീറ്റു ചെയ്തു.
അതേസമയം, യു.എസ്-ചൈന വ്യാപാര യുദ്ധം തീർക്കാനുള്ള ചർച്ചകൾക്ക് ഷാങ്ഹായിൽ തുടക്കമായി. ഇതാദ്യമായാണ് ഇത്തരം ചർച്ചക്ക് ഷാങ്ഹായി വേദിയാകുന്നത്.