Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉയ്​ഘൂർ...

ഉയ്​ഘൂർ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകണമെന്ന് ചൈനക്ക്​ നിര്‍ദേശം നൽകി; ട്രംപിനെതിരെ മുൻ ഉപദേഷ്​ടാവ്​

text_fields
bookmark_border
ഉയ്​ഘൂർ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകണമെന്ന് ചൈനക്ക്​ നിര്‍ദേശം നൽകി; ട്രംപിനെതിരെ മുൻ ഉപദേഷ്​ടാവ്​
cancel

വാഷിങ്​ടൺ: ഉയ്ഘൂർ മുസ്ലിം വിഭാഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് ബുധനാഴ്​ച ഒപ്പു ഒപ്പുവെച്ചതിന്​ പിന്നാലെ പുതിയ വെളിപ്പെടുത്തൽ. ഉയ്ഘൂർ വിഭാഗക്കാരെ അടിച്ചമർത്തുന്നതിന് ട്രംപും കൂട്ടുനിന്നെന്ന് ട്രംപി​​െൻറ മുൻ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ആരോപിക്കുന്നു. ജോൺ ബോൾട്ടൻ എഴുതിയ പുസ്​തകത്തിലാണ്​ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഉയ്ഘൂർ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകണമെന്ന് ചൈനയോട് ട്രംപ് നിര്‍ദേശിച്ചിരുന്നതായാണ്​ ജോർജ്​ ബോൾട്ടൺ പറയുന്നത്​.

പ്രസിദ്ധീകരിക്കാനിരിക്കുന്ന ജോണ്‍ ബോള്‍ട്ട​​െൻറ പുസ്തകത്തെ കുറിച്ച് ദി വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന കുറിപ്പിലാണ് ട്രംപിനെ കുറിച്ചുള്ള ആരോപണങ്ങള്‍. പശ്ചിമ ചൈനയില്‍ ഉയ്ഘൂർ വംശജര്‍ക്കായി തടവറകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും സംസാരിച്ചതെന്നും പുസ്​തകത്തിൽ പറയുന്നുണ്ടത്രേ.

ചൈനയിലെ ഷിൻജിയാംഗ് മേഖലയിലാണ്​ പത്ത്​ ലക്ഷത്തിലധികം മുസ്ലിങ്ങളെ തടവിൽ പാർപ്പിച്ച്​ പീഡിപ്പിക്കുന്നത്​. ബില്ലിൽ ഒപ്പുവച്ചതിന് വേൾഡ് ഉയ്ഘൂർ കോണഗ്രസ് ട്രംപിന്​ നന്ദിയറിയിച്ച്​ രംഗത്തെത്തിയിരുന്നു​. നേരത്തെ യു.എസ് ജനപ്രതിനിധി സഭ ചൈനയിലെ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ അടിച്ചമർത്തുന്നതിനെതിരെ ബിൽ പാസാക്കിയിരുന്നു. മുസ്ലിങ്ങളെ ചൈന ദ്രോഹിക്കുകയും കൊല്ലാക്കൊല ചെയ്യുകയുമാണെന്നും അവരുടെ സംസ്കാരത്തേയും മതത്തേയും തുടച്ച് നീക്കാനാണ് ചൈനയുടെ ശ്രമമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മ​െൻറ്​ ആരോപിച്ചു. എന്നാൽ, ഇതൊന്നും ചൈന അംഗീകരിക്കുന്നില്ല, അവർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുകയാണെന്നാണ് അവർ പറയുന്നതെന്നും യുഎസ് ഡിപ്പാർട്ട്മ​െൻറ്​ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uighur MuslimUighur Muslimsgeorge bolton
News Summary - Donald Trump signs into law bill to punish China over crackdown on Uyghur Muslims
Next Story