വാര്‍ഷിക ശമ്പളം ഒരു ഡോളര്‍ മതിയെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കേണ്ട വാര്‍ഷിക ശമ്പളമായ നാല് ലക്ഷം ഡോളര്‍ വേണ്ടെന്ന് ഡോണാള്‍ഡ് ട്രംപ്. നിയമപരമായി ശമ്പളം വാങ്ങണമെന്നതിനാല്‍, പ്രതിവര്‍ഷം ഒരു ഡോളര്‍ സ്വീകരിക്കുമെന്നും അദ്ദേഹം സി.ബി.എസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡന്റ് പദവി ഏറ്റെടുത്താല്‍ അവധിയെടുക്കില്ളെന്നും ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, പ്രസിഡന്റായാല്‍ താന്‍ ശമ്പളം സ്വീകരിക്കില്ളെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, അന്ന് ശമ്പളം നിര്‍ബന്ധമായും കൈപ്പറ്റിയിരിക്കണമെന്ന നിബന്ധനയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഈ സാഹചര്യത്തില്‍ അവധിയെടുക്കുന്നത് ഉചിതമാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.