Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ-​പാക്​...

ഇ​ന്ത്യ-​പാക്​ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തും - ട്രംപ്​

text_fields
bookmark_border
ഇ​ന്ത്യ-​പാക്​ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തും - ട്രംപ്​
cancel

വാ​ഷിം​ഗ്ട​ൺ‍: ഇ​ന്ത്യ- പാ​കിസ്​താൻ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ർ​ത്തി​ച ്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും പാ​ക് പ്ര ​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യും ഉടൻ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് അറിയിച്ചു. ഇ​രു രാ​ജ്യ​ങ്ങ​ള ും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്​. ചർച്ചകൾ ഇന്ത്യയും പാകിസ്​താനുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ കുറക്കുമെന്നും ട്രംപ്​ പറഞ്ഞു.
വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ൾ‌ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ടു​ത്ത ഞാ​യ​റാ​ഴ്ച ഹൂ​സ്റ്റ​ണി​ല്‍ ന​ട​ക്കു​ന്ന ‘ഹൗ​ഡി മോ​ഡി’ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ട്രം​പ്, വിഷയം മോ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഈ ​മാ​സം അ​വ​സാ​നം ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന യു​.എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​ സെക്​ഷനിൽ പ​െങ്കടുക്കുന്ന ഇമ്രാൻ ഖാന​ുമായും ട്രംപ്​ കൂടിക്കാഴ്​ച നടത്തിയേക്കും.

നേ​ര​ത്തെ​യും പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ഡൊണാൾഡ്​ ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കശ്​മീർ ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും മ​റ്റൊ​രു രാ​ജ്യ​ങ്ങ​ളും ആ ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്ന നിലപാടാണ്​ ഇ​ന്ത്യ അ​റി​യി​ച്ചി​രുന്നത്​. ജി-7 ​ഉ​ച്ച കോ​ടി​ക്കി​ടെ ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​വേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ടും വി​ദേ​ശ​കാ​ര്യ വ​ക്താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ​യും ഇന്ത്യയുടെ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiworld newsDonald TrumpPakistan PM Imran Khan
News Summary - Donald Trump Says Will Meet PM Modi, Imran Khan - : World news
Next Story