Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറൂഹാനിയുമായി...

റൂഹാനിയുമായി ഏതുസമയത്തും കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്

text_fields
bookmark_border
റൂഹാനിയുമായി ഏതുസമയത്തും കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്
cancel

വാ​ഷി​ങ്​​ട​ൺ: ഇ​റാ​ന്​ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി​യു​മാ​യി മു​ൻ ഉ​പാ​ധി​ക​ളി​ല്ലാ​തെ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ത​യാ​റെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. യു.​എ​സും ഇ​റാ​നും ത​മ്മി​ൽ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ട്രം​പി​​​െൻറ പ്ര​സ്​​താ​വ​ന. 

ഇ​റാ​നു​മാ​യി ഒ​പ്പു​വെ​ച്ച ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ പി​ന്മാ​റി​യ​േ​​​ശ​ഷം ആ ​രാ​ജ്യ​ത്തെ ആ​ക്ര​മി​ക്കു​ന്ന​ത്​ തു​ട​രു​ക​യാ​ണ്​ യു.​എ​സ്. ഇ​റാ​നെ​തി​രാ​യ ഉ​പ​രോ​ധ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്നും ട്രം​പ്​ ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു. 
വൈ​റ്റ്​​ഹൗ​സി​ൽ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജൂസപ്പെ കോ​ണ്ടെ​യു​മൊ​ത്തു​ള്ള വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ്​ ട്രം​പ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ഇ​റാ​ൻ ത​യാ​റാ​ണോ എ​ന്ന​റി​യി​ല്ല. പ​രി​ഹാ​സ്യ​മാ​യതു​കൊ​ണ്ടാ​ണ്​ ഇ​റാ​ൻ ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി ട്രം​പ്​ പ​റ​ഞ്ഞു. അ​തി​നി​ടെ, ഇ​റാ​നു​മാ​യി ശ​ത്രു​ത അ​വ​സാ​നി​പ്പി​ച്ച്​ ആ​ണ​വ​ക​രാ​ർ പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ മാ​ത്ര​മേ ച​ർ​ച്ച​ക്കു​ള്ളൂ​വെ​ന്ന്​ റൂ​ഹാ​നി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​വ്​ ഹാ​മി​ദ്​ അ​ബൂ​ത്വ​ല​ബി വ്യ​ക്ത​മാ​ക്കി.

യു.​എ​സ്​ ഉ​പ​രോ​ധം തു​ട​ർ​ന്നാ​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ​ക​യ​റ്റു​മ​തി ത​ട​യു​മെ​ന്ന്​ ഇ​റാ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ച​ര​ക്കു​ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്​ ഇ​റാ​നും ഒ​മാ​നും ഇ​ട​യി​ലു​ള്ള ഹോ​ർ​മൂ​സ്​ ഇ​ട​നാ​ഴി വ​ഴി​യാ​ണ്. അ​ത​ട​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hassan rouhaniworld newsmalayalam newsDonald Trump
News Summary - Donald Trump says he will ‘certainly meet’ Iran President Hassan Rouhani- World news
Next Story